CPIM : ചെപ്പടിവിദ്യകൊണ്ട്‌ ബിജെപിക്ക്‌ ഭരണപരാജയം മറയ്‌ക്കാനാകില്ല: സിപിഐഎം

ത്രിപുരയിൽ മുഖ്യമന്ത്രിയെ മാറ്റുന്നതുപോലുള്ള ചെപ്പടിവിദ്യകൊണ്ട്‌ ബിജെപിക്ക്‌ (BJP ) ഭരണപരാജയം മറയ്‌ക്കാനാകില്ലെന്ന്‌ സിപിഐ എം (CPIM ) പൊളിറ്റ്‌ ബ്യൂറോ പറഞ്ഞു. സംസ്ഥാനത്തെ പ്രബുദ്ധരായ ജനം ബിജെപിയെ പാഠംപഠിപ്പിക്കും. കാലാവധി അവസാനിക്കാൻ മാസങ്ങൾ ശേഷിക്കേ ത്രിപുരയിൽ മുഖ്യമന്ത്രിയെ മാറ്റിയത്‌ ഭരണം സമ്പൂർണ പരാജയമാണെന്ന്‌ സമ്മതിക്കുന്നതാണ്‌. സംസ്ഥാനത്ത്‌ ഭരണതകർച്ചയാണ്‌.

തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമൊന്നും ബിജെപി സർക്കാർ പാലിച്ചില്ല. വികലമായ സാമ്പത്തികനയം ജനത്തിനുമേൽ വലിയ ഭാരം അടിച്ചേൽപ്പിച്ചു. ബിജെപി സർക്കാർ നടത്തിയ അക്രമരാഷ്ട്രീയം ജനാധിപത്യത്തിന്റെ അടിവേരറുത്ത്‌ തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കി. ഫാസിസ്റ്റ് ആക്രമണം നിയമവാഴ്ചയെ മാത്രമല്ല, ഭരണഘടന അവകാശത്തെപ്പോലും ലംഘിക്കുന്നതാണെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

Biplab Kumar Deb: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജിവെച്ചു

ത്രിപുര(Tripura) മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജിവെച്ചു. ത്രിപുരയിലെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായ ബിപ്ലവിനെതിരേ പാര്‍ട്ടിയില്‍ കുറെക്കാലമായി കലാപം നടക്കുകയായിരുന്നു. ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ബിപ്ലവിന്റെ രാജി.

2018-ലാണ് 25 വര്‍ഷത്തെ ഇടതുഭരണത്തിന് വിരാമം കുറിച്ച് ബിപ്ലവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി.

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബി.ജെ.പി.യുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബി.ജെ.പി. ദേശീയ ജനറല്‍സെക്രട്ടറി വിനോദ് താവ്ഡെയും യോഗത്തില്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News