DYFI : ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനം; പ്രതിനിധികളിൽ 227 പേര്‍ ജയിൽവാസം അനുഭവിച്ചവർ

ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുത്ത 461 പ്രതിനിധികളിൽ 227പേരും സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി അറസ്‌റ്റും ജയിൽവാസവും അനുഭവിച്ചവർ. ഏറ്റവും കൂടുതൽ ജയിൽവാസം അനുഭവിച്ചത്‌ കേരളത്തിലെ വി കെ നിഷാദ്‌–- 425 ദിവസം.

കേരളത്തിലെ സതീഷ്‌വർക്കി 126 തവണ അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. ഒരു എംപിയും (എ എ റഹിം) കോർപറേഷൻ മേയറും (ആര്യ രാജേന്ദ്രൻ), മൂന്ന്‌ എംഎൽഎമാരും 19 പഞ്ചായത്ത്‌ അംഗങ്ങളും അഞ്ച്‌ തദ്ദേശ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു.

169 പേർ ബിരുദാനന്തരബിരുദധാരികളും 136 പേർ ബിരുദധാരികളുമാണ്‌. 10 പേർക്ക്‌ പിഎച്ച്‌ഡിയും ആറ്‌പേർക്ക്‌ എംഫില്ലുമുണ്ട്‌. 151 പേർ ഒബിസി വിഭാഗക്കാര്‍. 63 പേർ എസ്‌സി വിഭാഗക്കാരും 23 പേർ എസ്‌ടി വിഭാഗക്കാരും.

461 പ്രതിനിധികളില്‍123 പേർ കേരളത്തിൽനിന്നും 95 പേർ ബംഗാളിൽനിന്നുമാണ്. പ്രതിനിധികളിൽ 17 ശതമാനം വനിതകള്‍. പ്രതിനിധികളുടെ ശരാശരി പ്രായം 34. ഭൂരിഭാഗം പ്രതിനിധികളും തൊഴിലാളിവർഗ പശ്‌ചാത്തലമുള്ളവര്‍. 107 പേർ കർഷകത്തൊഴിലാളികൾ. ക്രെഡൻഷ്യൽ കമ്മിറ്റി കൺവീനർ വി കെ സനോജാണ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചത്‌.

DYFI: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീം തുടരും

DYFI: ഇന്ത്യയിലെ വെല്ലുവിളികളോടുള്ള നിലയ്ക്കാത്ത ശബ്ദം; DYFIയുടെ പോരാട്ടങ്ങൾക്ക് കരുത്ത്‌ പകരാൻ വീണ്ടും എഎ റഹീം

സമാനതകളില്ലാത്ത പ്രതിസന്ധികാലത്ത് യുവതയുടെ ശബ്ദവും കരുത്തുമായി മാറിയ നേതൃപാടവം എ എ റഹീം(AA Rahim). സമകാലിക ഇന്ത്യയിലെ വെല്ലുവിളികളോട് നിലയ്ക്കാത്ത ശബ്ദവുമായി വീണ്ടും DYFI അധ്യക്ഷനാകുമ്പോൾ, അത് DYFIയുടെ പോരാട്ടങ്ങൾക്ക് തുടർച്ചയും കരുത്തുമാകും.

തീക്ഷണമായ സമരക്കാലത്തിലൂടെയാണ്  എ എ റഹീം എന്ന പൊതുപ്രവർത്തകൻ രൂപപ്പെടുന്നത്. വിദ്യാർഥിപക്ഷ അവകാശ സമരപോരാട്ടങ്ങളിലെ മുന്നണി പോരാളി, സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിന്റെ ആദ്യ ഇരയായ രജനി എസ് ആനന്ദിന്റെ മരണത്തിൽ കേരളത്തിലെ ക്യാമ്പ്‌സുകളിൽ മരക്കുറ്റികളാണോ എന്ന ചോദ്യത്തെ തെരുവിൽ ലാത്തിയോടും പോലീസിനോടും നേരിട്ട വിദ്യാർത്ഥി നേതാവ്, സമരത്തിന്റെ ഭാഗമായി 51 ദിവസം ജയിലിൽ കിടന്നു.

2002  മുതൽ ഇതുവരെയും വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിൽ സജീവമായ പോരാട്ട ജീവിതം. 2011 ൽ യൂണിവേഴ്സിറ്റി കോളേജിലെ പോലീസ് അതിക്രമത്തെ ചോദ്യം ചെയ്തതിന് അന്നത്തെ ഡിസിപി രാജ്പാൽ മീണയുടെ നേതൃത്വത്തിൽ 50 ലധികം പോലീസുകാർ വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതച്ചു, അതിന്റെ ബാക്കി പത്രമായി ഇന്നും ചലനമറ്റ വിരലുകളുമായി അനീതികളോട് കലഹിച്ചുകൊണ്ടേയിരിക്കുന്നു.

2011  ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച LDF സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞയളായിരുന്ന റഹീം 2022 ൽ കേരളത്തിൽ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിലമേൽ nss  കോളേജ് , യൂണിവേഴ്സിറ്റി കോളേജ് , തിരുവനതപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങൾ വിദ്യാഭ്യാസം, ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ റഹീം ജേർണലിസം ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

SFI  സംസ്ഥാന വൈസ് പ്രസിഡന്റ് ,കേന്ദ്ര കമ്മിറ്റിയംഗം,DYFI  തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ,സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ DYFI കേന്ദ്ര കമ്മിറ്റി അധ്യക്ഷനും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ്.

പ്രളയകാലത്തും മഹാമാരിയിലും  കേരത്തിന്റെ  കരുത്തായിമാറിയ യുവതയെ മുന്നിൽ നിന്നും നയിച്ചും പാർലിമെന്റിനകത്ത് നിലക്കാത്ത ശബ്ദമായി മാറിയ റഹീം, ഒരുജനതയുടെ കരുത്തും പ്രതീക്ഷയുമായി ഇന്ത്യയിലെ പൊരുതുന്ന യുവജന പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News