Narendra Modi : പ്രധാനമന്ത്രിയുടെ നേപ്പാൾ സന്ദർശനം ഇന്ന്

പ്രധാനമന്ത്രി ( Prime Minister ) നരേന്ദ്രമോദിയുടെ ( Narendra Modi ) നേപ്പാൾ ( Neppal) സന്ദർശനം ഇന്ന്. ബുദ്ധ പൂർണിമ ദിനത്തിൽ  ബുദ്ധൻ ജനിച്ച നേപ്പാളിലെ ലുംബിനിയിലാണ് മോദി എത്തുക.

രാവിലെ 10.30ന് ലുംബിനിയിലെത്തുന്ന പ്രധാനമന്ത്രി, പ്രാചീന ബുദ്ധ ക്ഷേത്രമായ മായാദേവി ക്ഷേത്രം സന്ദർശിക്കും. ലുംബിനി വികസന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബുദ്ധ ജയന്തി ചടങ്ങിലും പങ്കെടുക്കും.

നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുടെ ക്ഷണ പ്രകാരമാണ് നരേന്ദ്രമോദി ലുംബിനിയിലെത്തുന്നത്. ഇന്ത്യയുടെ ധനസഹായത്തോടെ നിർമിക്കുന്ന ബുദ്ധ പൈതൃക കേന്ദ്രത്തിനും തറക്കല്ലിടും.

നൂറ് കോടി ചെലവിൽ മൂന്ന് വർഷം കൊണ്ടാണ് പൈതൃക കേന്ദ്രത്തിന്റെ നിർമാണം പൂർത്തികരിക്കുക. ജലവൈദ്യുതി, വികസനം തുടങ്ങി വിവിധ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കുക കൂടി സന്ദർശന ലക്ഷ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here