Thrikkakkara : തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും മൂന്നാംഘട്ട പ്രചരണത്തിന് ഇന്ന് തുടക്കം

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും മൂന്നാംഘട്ട പ്രചരണത്തിന് ഇന്ന് തുടക്കം. വരും ദിവസങ്ങളില്‍ മണ്ഡലത്തിലുടനീളം ആവേശകരമായ പൊതുപര്യടനത്തിലാകും സ്ഥാനാര്‍ത്ഥികള്‍.

രാവിലെ ഏഴ് മണിയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്‍റെ മണ്ഡലപര്യടനം ആരംഭിച്ചു.. മുണ്ടംപാലത്ത് ആരംഭിക്കുന്ന പര്യടനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

പി രാജീവ്, എം സ്വരാജ്, സി എന്‍ മോഹനന്‍, സത്യന്‍ മൊകേരി, പി രാജു അടക്കം മുന്നണി നേതാക്കള്‍ പര്യടനത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്‍റെ മണ്ഡലപര്യടനം ആരംഭിക്കുക. കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്സില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പര്യടനം ഉദ്ഘാടനം ചെയ്യും.

Dr. Jo Joseph : ജോ ജോസഫിൻ്റെ  വിജയത്തിനായി സഹപാഠികളായ ഡോക്ടർമാർ തൃക്കാക്കരയിലേക്ക്

LDF സ്ഥാനാർഥി ജോ ജോസഫിൻ്റെ  വിജയത്തിനായി സഹപാഠികളായ ഡോക്ടർമാർ തൃക്കാക്കരയിലേക്ക്. 1996 ബാച്ച് കോട്ടയം മെഡിക്കൽ കോളേജിലെ കൂട്ടുകാരാണ് പ്രചാരണത്തിനെത്തുക. തൃക്കാക്കരയിൽ ചേർന്ന സഹപാഠികളുടെ സംഗമത്തിൽ സ്ഥാനാർഥി ജോ ജോസഫും പങ്കെടുത്തു.

സഹപാഠിയും സഹപ്രവർത്തകനുമായ ഡോ. ജോ ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃക്കാക്കരയിൽ  ഡോക്ടർമാരും എത്തുന്നു. 1996 ബാച്ച് കോട്ടയം മെഡിക്കൽ കോളേജിലെ കൂട്ടുകാരാണ് പ്രചാരണത്തിനെത്തുന്നത്. മണ്ഡലത്തിൽ 3000 ൽ പരം ഡോക്ടർ വോട്ടുകൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്.

പൂർണ്ണമായ ലിസ്റ്റ് തയ്യാറാക്കി ആദ്യഘട്ടം ഫോൺ വഴിയും പിന്നീട് വീട്ടിലെത്തിയും ജോ ജോസഫിനായി ഇവർ വോട്ട് തേടും. ഇതിനായുള്ള ആലോചനായോഗം കാക്കനാട് ചേർന്നു. കോട്ടയത്ത് നിന്നുള്ള ജോയുടെ കൂട്ടുകാരൻ ഡോ. ജിജോ ജോസിൻ്റെ നേതൃത്വത്തിലായിരുന്നു ഒത്തുചേരൽ

കൂട്ടുകാരുടെ സഹായത്തിന് നന്ദി പറയാൻ സ്ഥാനാർഥി പര്യടനത്തിനിടയിലും ജോ ജോസഫ് കാക്കനാട് എത്തി. ഡോ ജോ ജോസഫിനെ പോലെ വിവിധ തുറകളിലുള്ളവർ രാഷ്ടീയത്തിൽ വരുന്നത് സമൂഹത്തിന് ഗുണം ചെയ്യുമെന്ന സഹപാഠിയായ ഡോ. പ്രീതി കെ ജോസഫ് അഭിപ്രായപ്പെട്ടു. ഡോ ജോ ജോസഫിനായി ഒരു കൂട്ടം ഡോക്ടർമാരെ തന്നെ സജീവമായി രംഗത്തിറക്കാനാണ് സഹപാഠികളുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News