
തൃക്കാക്കരയുടെ ( Thrikkakkara ) വികസന പിന്നാക്കാവസ്ഥയക്ക് എതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ( E P Jayarajan ). തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ( Jo Joseph ) പൊതു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈക്ക് കിട്ടിയാല്‍ എന്തും വിളിച്ചു പറയുന്ന ആളായി പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ മാറിയെന്നും കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന് കടലാസിന്റെ വില പോലുമില്ലാതായെന്നും ഇപി ജയരാജന്‍ പറഞ്ഞു.
അതേസമയം ജാതിയും മതവും നോക്കിയാണ് മന്ത്രിമാർ വോട്ടുതേടുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് രംഗത്തെത്തിയിരുന്നു.
ഹീനമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിക്കും ഏതെങ്കിലും മതത്തിനുള്ള വരെ ഒഴിവാക്കാൻ ആകില്ല. പരാജയ ഭീതി മൂലം നില തെറ്റിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിനെന്നും എം സ്വരാജ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here