ഒമാന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളികളാണ് ഇന്ത്യയെന്ന് ഒമാന്‍ വാണിജ്യ,വ്യവസായ,നിക്ഷേപ മന്ത്രി ഖ്വയിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് പറഞ്ഞു
ഒമാനില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘത്തിനോടൊപ്പം ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രതിനിധികളുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു വിദേശ മന്ത്രി.
കൂടിക്കാഴ്ചയില്‍ ഒമാന്‍ വിഷന്‍ 2040 ന്റെ ഭാഗമായി രണ്ട് രാജ്യങ്ങളിലെ പ്രതിനിധികള്‍ തമ്മില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
ഒമാനില്‍ നിന്നുള്ള 48 അംഗ പ്രതിനിധി സംഘത്തില്‍ ആരോഗ്യം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മൈനിംഗ്, ടൂറിസം, ടെലികമ്മ്യൂണിക്കേഷന്‍, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികളുമുണ്ടായിരുന്നു
ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍,ഇന്ത്യ ഏറ്റവും മികച്ച വ്യാപാര പങ്കാളികളിലൊന്നാണെന്നും ഗള്‍ഫ് മേഖലയിലെ ഇരു രാജ്യങ്ങളും നിര്‍ണായക സഖ്യകക്ഷികളാണെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉഭയകക്ഷി വ്യാപാര ബന്ധം ശക്തമായി വളരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് മേഖലയിലും സാമ്പത്തിക, വ്യാവസായിക, വാണിജ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വച്ചുള്ള സംഘടനയാണ് ഐഎന്‍എംഇസിസി. ഇന്ത്യ,യുഎഇ, ഒമാന്‍,സൗദി അറേബ്യ,കുവൈറ്റ്,ഖത്തര്‍ എന്നിവിടങ്ങളിലെ വ്യത്യസ്ത നഗരങ്ങളില്‍ ഇതിന് ചാപ്റ്ററുകള്‍ ഉണ്ടെന്ന് സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്‌കുമാര്‍ മധുസൂദനന്‍ പറഞ്ഞു.
വിദ്യാഭ്യാസം,പരിശീലനം,വൈദഗ്ദ്ധ്യം,ടൂറിസം മേഖലകളെ പിന്തുണയ്ക്കുന്നതിനുള്ള അടിത്തറ ഇന്ത്യയായിരിക്കും. ഇത് ഉഭയകക്ഷി ബന്ധങ്ങളും മികച്ച അവസരങ്ങളും തൊഴിലവസരങ്ങളും മെച്ചപ്പെടുത്തും.
ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് മേഖലയിലും സാമ്പത്തിക,വ്യാവസായിക,വാണിജ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സമര്‍പ്പിതമായ ഒരു സംരംഭമാണ്.
ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ എച്ച്.ഇ.റെധാ ജുമാ അല്‍ സാലിഹ്,എച്ച്.ഇ.ഖ്വയിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്.ഇന്ത്യയിലെ ഒമാന്‍ കോണ്‍സല്‍ ജനറല്‍ സുലൈമാന്‍ ലഷ്‌കരന്‍ അല്‍ സദ്ജലി,ഐ.എന്‍.എം.ഇ.സി.സി.ചെയര്‍മാന്‍ ഡോ.എന്‍.എം.ഷറഫുദീന്‍, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്‌കുമാര്‍ മധുസൂദനന്‍,ഒമാന്‍ ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരന്‍, മുംബൈ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.പി.ജെ.അപ്രെയിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.