Orange Alert: വെന്തുരുകി ഉത്തരേന്ത്യ; വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഓറഞ്ച് അലര്‍ട്ട്

ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. താപനില 47 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കന്‍ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലര്‍ട്ട്. രാജസ്ഥാനില്‍ മഞ്ഞ അലര്‍ട്ടും നിലവിലുണ്ട്. രാജസ്ഥാനില്‍ ശനിയാഴ്ച 48 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഈ പ്രദേശങ്ങളില്‍ ഉഷ്ണതരംഗവുമുണ്ടായി. വിദര്‍ഭയിലും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ നരേഷ് കുമാര്‍ പറഞ്ഞു.

ജമ്മുകശ്മീരില്‍ മേഘാവൃതമായ ആകാശത്തിന് സാധ്യതയുണ്ട്. ഇത് വരുംദിവസങ്ങളില്‍ പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചൂട് കുറയാന്‍ കാരണമായേക്കാം. ഉത്തര്‍പ്രദേശില്‍ തിങ്കളാഴ്ചവരെ ഉഷ്ണതരംഗം തുടരും. മധ്യപ്രദേശിലും അടുത്ത മൂന്നുദിവസത്തേക്ക് ഉഷ്ണതരംഗമുണ്ടാകാമെങ്കിലും തീവ്രതകുറയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News