സർക്കാർ ഓഫീസുകൾ കൂടുതൽ ജനസൗഹൃദം ആക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവന്തപുരം സൗത്ത് ജില്ലയുടെ 40-ാം വാർഷിക സമ്മേളനം ജീവനക്കാരോട് ആഹ്വാനം ചെയ്തു.
രണ്ട് ദിവസമായി BTR ഭവനിൽ നടന്ന ജില്ലാ സമ്മേളനത്തിൽ സി.ഐ.ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. ഹബീബ് ട്രേഡ് യൂണിയൻ പ്രഭാഷണം നടത്തി. തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനും രാജ്യത്ത് സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുവാൻ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്ന് കെ.ഒ. ഹബീബ് പറഞ്ഞു.
കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷിബു സി.കെ സംഘടനാ പ്രമേയം അവതരിപ്പിക്കുകയും സംസ്ഥാന പ്രസിഡന്റ് എം.എ നാസർ ചർച്ച ക്രോഡീകരിക്കുകയും ചെയ്തു. എൽ. സിന്ധു കൺവീനറായും എ.ബിന്ദുവും കുമാരി സ്വപ്നയും ജോയിന്റ് കൺവീനറുമാരായി 23 അംഗ വനിതാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.