Karnataka: വനിതാ അഭിഭാഷയ്ക്ക നടുറോഡില്‍ മര്‍ദനം, അടിവയറ്റില്‍ ചവിട്ടി; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ നോക്കിനില്‍ക്കെ നടുറോഡില്‍ വനിതാ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം. ഭര്‍ത്താവിനൊപ്പം പോവുകയായിരുന്ന ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ മഹന്തേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹന്തേഷ് സംഗീതയെ അടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ബാഗല്‍കോട്ട് ടൗണില്‍ വച്ച് സംഗീതയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തുടരെതുടരെ അടിക്കുന്നതും അടിവയറ്റില്‍ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. സംഗീത അടിയേറ്റു വീഴുമ്പോഴും മഹന്തേഷ് മര്‍ദനം തുടരുകയാണ്. ഭര്‍ത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാര്‍ ആരും ഇടപെട്ടില്ല. അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സംഗീതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ബി.ജെ.പി ജനറല്‍ സെക്രട്ടറി രാജു നായ്ക്കറുമായുള്ള വസ്തു തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് സംഗീത പറഞ്ഞു. രാജു നായ്ക്കറുടെ അനുയായിയാണ് മഹന്തേഷ്. സംഗീത താമസിച്ചിരുന്ന കുടുംബവീട് അമ്മാവന്‍ രാജു നായ്ക്കര്‍ക്ക് ചെറിയ തുകയ്ക്ക് വിറ്റിരുന്നു. മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കാതെയാണ് അമ്മാവന്‍ വില്‍പ്പന നടത്തിയത്. പിന്നാലെ സംഗീതയോടും കുടുംബക്കാരോടും വീട്ടില്‍ നിന്ന് ഇറങ്ങിപോകണമെന്ന് രാജു നായ്ക്കര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ സംഗീത കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മഹന്തേഷ് സംഗീതയെ ഉപദ്രവിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News