Kozhikode: വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി ക്രൈബ്രാഞ്ച്

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈബ്രാഞ്ച്. വെടിയുണ്ടകള്‍ ഇന്ത്യയിലും വിദേശത്തുമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. വിദേശ കമ്പനിയോട് അന്വേഷണ സംഘം രേഖമൂലം വിവരങ്ങള്‍ ചോദിച്ചു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനടുത്തുളള ആളൊഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. സ്ഥലം അളവിനെത്തിയ ആള്‍ക്കാരാണ് ചിതറിക്കിടക്കുന്ന വെടിയുണ്ടകള്‍ കണ്ടത്. വെടിയുണ്ടകള്‍ ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും പൂനെയിലും നിര്‍മ്മിച്ചവയാണെന്നാണ് കണ്ടെത്തല്‍. വെടിയുണ്ടകള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ പഴക്കമുണ്ട്. ഒരു കമ്പനി വെടിയുണ്ട അഞ്ചു വര്‍ഷം പഴക്കമുള്ളതും മറ്റുള്ള മൂന്നു കമ്പനികളിലുള്ളത് പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ പഴക്കമുള്ളതുമാണ്.

ബാച്ച് നമ്പര്‍ അടക്കം ലഭിക്കാത്തതുകൊണ്ട് ബാലിസ്റ്റിക് പരിശോധനയില്‍ ലഭിച്ച ചില അക്ഷരങ്ങള്‍ വെച്ചുള്ള അക്ഷരങ്ങള്‍ വെച്ചുള്ള അന്വേഷണമാണ് വിദേശത്തെ കമ്പനിയിലേക്ക് എത്തിയത്. ഇവരോട് വിതരണത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസ് രേഖ മൂലം ചോദിച്ചിട്ടുണ്ട്. കേരളത്തിലെ റൈഫിള്‍ ക്‌ളബ്ബ്, അംഗീകൃത ഏജന്‍സി വഴിയും വെടിയുണ്ടകളുടെ വില്‍പ്പനയടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. വെടിയുണ്ടകള്‍ പരിശീലനത്തിനുപയോഗിച്ചാതാണെന്നാണ് ക്രൈബ്രാഞ്ച് സംശയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here