മലപ്പുറത്ത് മുൻ അധ്യാപകനെതിരായ പീഡനപരാതിയിൽ സ്കൂളിനെതിരെയും അന്വേഷണമുണ്ടാകുമെന്ന് സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്കർ.
കുറ്റകൃത്യം പോലെ ശിക്ഷാർഹമാണ് കുറ്റം മൂടിവെക്കുന്നതും എന്നിരിക്കെ, പരാതി ലഭിച്ചിട്ടും സ്കൂൾ അധികൃതർ അവഗണിച്ചോയെന്നാണ് അന്വേഷിക്കുന്നതെന്നും സിഡബ്ല്യുസി ചെർമാൻ പറഞ്ഞു.
അധ്യാപകനായിരിക്കെ കെവി ശശികുമാർ മുപ്പത് വർഷത്തോളം വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പരാതി .
2019 ൽ സ്കൂൾ അധികൃതർക്ക് ഇക്കാര്യത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂർവ്വ വിദ്യാർത്ഥികൾ പ്രതികരിച്ചിരുന്നു. ഇക്കാര്യം അന്വേഷണ പരിധിയിൽ വരുമെന്നും, പൊലീസ് അന്വേഷണം നിരീക്ഷിക്കുമെന്നും സിഡബ്ല്യുസി ജില്ലാ ചെയർമാൻ ഷാജേഷ് ഭാസ്കർ പറഞ്ഞു.
ലൈംഗികാതിക്രമം നേരിട്ടവർക്ക് നിയമപരമായ പിന്തുണക്ക് സിഡബ്ല്യുസിയെ സമീപിക്കാം. മാനസിക , സാമൂഹ്യ സഹായവും സിഡബ്ല്യുസി ഉറപ്പാക്കും.
മലപ്പുറം നഗഗരസഭ അംഗമായിരുന്ന കെവി ശശികുമാർ കേസെടുത്തതോടെ രാജിവച്ച് ഒളിവിൽ പോകുകയായിരുന്നു. വയനാട്ടിൽ നിന്ന് അറസ്റ്റിലായ പ്രതി മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ ശശികുമാറിനെ സിപിഐഎം പുറത്താക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.