K rail : കെ റെയില്‍  സാമൂഹ്യാഘാത പഠനം ഇനി ജിപിഎസ് സംവിധാനം വഴി

കെ റെയില്‍ ( K Rail )  സാമൂഹ്യാഘാത പഠനം ഇനി ജിപിഎസ് ( GPS ) സംവിധാനം വഴി. ജിയോ ടാഗ് സംവിധാനം വഴിയാകും ഇനി പഠനം നടക്കുക. ഇത് സംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. സാമൂഹ്യാഘാതപഠനം വേഗത്തിലാക്കുന്നതിനാണ്  പുതിയ സംവിധാനം

K Rail: 2026ല്‍ റോഡ് യാത്രയേക്കാള്‍ ചിലവ് കുറവായിരിക്കും കെ റെയില്‍ യാത്രയ്ക്ക്

2026 ല്‍ റോഡ് യാത്രയേക്കാള്‍ ചിലവ് കുറവായിരിക്കും കെ റെയില്‍(K Rail) യാത്രയെന്ന് തെളിയുന്നു . നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(National Highway Authority of India) കേരളത്തില്‍ നടപ്പിലാക്കുന്ന റോഡ് പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ വരാന്‍ കെ റെയില്‍ പാതക്ക് ബദലായി വരുന്നത് 12 ഓളം ടോള്‍ ബൂത്തുകള്‍.

കാറൊന്നിന് 120 രൂപ വീതം 1500 രൂപ നല്‍കിയെങ്കില്‍ മാത്രമേ ഈ റോഡിലൂടെ യാത്ര ചെയ്ത് കാസര്‍ഗോഡ് എത്താന്‍ കഴിയു. എന്നാല്‍ കിലോമീറ്ററിന് 3.90 പൈസ നിരക്കില്‍ 2000 രൂപക്ക് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാം.

എന്‍ എച്ച് 66 പൂര്‍ത്തിയാവുത്തതോടെ കേരളത്തില്‍ ആകെ വരാന്‍ പോകുന്നത് 32 ടോള്‍ ബൂത്തുകള്‍ ആയിരിക്കും. കെ റെയില്‍ പാതക്ക് സമാന്തരമായി കടന്ന് പോകുന്ന നാഷണല്‍ ഹൈവേയില്‍ 12 ടോള്‍ ബൂത്തുകള്‍ ഉണ്ടാവും. ഒരു ടോള്‍ ബൂത്തില്‍ കാറൊന്നിന് 120 രൂപ വീതം 12 ടോള്‍ ബൂത്ത് പിന്നിടുമ്പോള്‍ 1440 രൂപ നല്‍കണം. കൂടാതെ 2026 ലെ പെട്രോള്‍ നിരക്ക് കൂടി കൂട്ടിയാല്‍ 10000 രൂപയെങ്കിലും വേണ്ടി വരും തിരുവവനന്തപുരത്ത് നിന്ന് ഒരാള്‍ക്ക് കാസര്‍ഗോഡ് എത്താന്‍.

2024 ല്‍ കമ്മീഷന്‍ ചെയ്യാന്‍ കണക്കാക്കി ആണ് നാഷണല്‍ ഹൈവേ അതോറിറ്റി ഈ പണികള്‍ ദൃതഗതിയില്‍ ചെയ്യുന്നത്. റോഡ് പണി, ഭൂമി ഏറ്റെടുക്കല്‍ അടക്കം 131558 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്.

എന്നാല്‍ ഇവിടെയാണ് കെ റെയിലിന്റെ സ്പീഡും, ടിക്കറ്റ് നിരക്കും ആകര്‍ഷകമാകുന്നത്. കിലോമീറ്റിന് കേവലം 3.90 പൈസ നിരക്കില്‍ 2000 രൂപക്ക് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാം .സമയ നഷ്ടം മാത്രമല്ല, മലയാളിയുടെ പോക്കറ്റ് ചോര്‍ത്താതെ ഇരിക്കാനും കെ റെയില്‍ വന്നേ തീരു എന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News