Red Alert : സംസ്ഥാനത്ത് പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു

കനത്ത മ‍ഴയെ ( Heavy Rain )  തുടര്‍ന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലേർട്ട് ( Red Alert ) പിൻവലിച്ചു. നിലവിൽ ഓറഞ്ചും, മഞ്ഞയും അലേർട്ടുകൾ മാത്രമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മെയ് 16ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 17ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 18ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ  എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Heavy Rain: അതിതീവ്ര മഴയ്ക്ക് സാധ്യത; മധ്യകേരളത്തില്‍ വിപുലമായ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ജില്ലാഭരണകൂടങ്ങള്‍

അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മധ്യകേരളത്തില്‍ വിപുലമായ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ജില്ലാഭരണകൂടങ്ങള്‍. ഇടുക്കി എറണാകുളം തൃശൂര്‍ ജില്ലകളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രളയസമാന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പരിശീലനം ലഭിച്ച ദുരന്തപ്രതികരണസേനയെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മധ്യകേരളത്തില്‍ പ്രളയസമാന സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകളാണ് ജില്ലാഭരണകൂടങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളിലേക്ക് നിയോഗിച്ചിരിക്കുന്ന എന്‍.ഡി.ആര്‍.എഫ് യൂണിറ്റുകളില്‍ ഒരെണ്ണം എറണാകുളത്തേക്കും ഒന്ന് ഇടുക്കിയിലേക്കുമെത്തി. പ്രളയസമാനമായ സാഹചര്യം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് ജില്ലകളില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയതായി ഇടുക്കി ജില്ലാ കലക്ര്‍ അറിയിച്ചു.

ഇടുക്കി അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 2340.10 അടിയാണ്. കഴിഞ്ഞ വര്‍ഷം 2334 അടിയായിരുന്നു ഇതേസമയത്തെ ജലനിരപ്പ്. മഴക്കെടുതി നേരിടാന്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മഴ ശക്തമായാല്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. അണക്കെട്ടുകള്‍ തുറക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഇടുക്കിയില്‍ അറിയിച്ചു.

ഇടുക്കിയില്‍ ഉള്‍പ്പെടെ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുള്ളത്. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ മഴ കനത്തു. എറണാകുളം കെ്.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ആലപ്പുഴയിലും കോട്ടയത്തും കൂടുതല്‍ മുന്നൊരുക്കങ്ങള്‍ ജില്ലാഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതേസമയം ജനങ്ങള്‍ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News