PA MUhammadh Riyaz: പാലം നിര്‍മ്മാണത്തിനിടെ സ്ലാബുകള്‍ തകര്‍ന്നു വീണ സംഭവം; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് മുക്കത്ത് പാലം നിര്‍മ്മാണത്തിനിടെ സ്ലാബുകള്‍ തകര്‍ന്ന സംഭവത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. PWD വിജിലന്‍സ് വിഭാഗത്തോട് പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. KRFB പ്രൊജക്ട് ഡയറക്ടറോടും മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കോഴിക്കോട് മുക്കത്ത് പാലം നിര്‍മ്മാണത്തിനിടെ സ്ലാബുകള്‍ തകര്‍ന്നു വീണു. മുക്കം കൂളിമാട് കടവിലാണ് സംഭവം. സ്ലാബുകള്‍ പിയര്‍ ക്യാപ്പിലേക്ക് ഇറക്കുന്നതിനിടെയാണ് തകര്‍ന്ന് വീണതെന്ന് കരാറ് കമ്പനിയായ ULCC അറിയിച്ചു. സംഭവത്തില്‍ PWD വിജിലന്‍സ് വിഭാഗത്തോട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയാണ് സ്ലാബുകള്‍ തകര്‍ന്നു വീണത്. പാലത്തിന്റെ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിര്‍മിച്ച തൂണുകള്‍ക്ക് മുകളിലെ സ്ലാബുകളാണ് തകര്‍ന്നത്. സംഭവത്തില്‍ PWD വിജിലന്‍സ് വിഭാഗത്തോട് പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. KRFB പ്രൊജക്ട് ഡയറക്ടറോടും മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ലാബുകള്‍ പിയര്‍ ക്യാപ്പിലേക്ക് ഇറക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കിക്കുണ്ടായ തകരാറ് മൂലമാണ് സ്ലാബുകള്‍ തകര്‍ന്നതെന്ന് അസിസ്റ്റന്‍സ് എന്‍ജിനിയര്‍ മുഹസിന്‍ അമ്മില്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പാണ് പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചത്. നിലവില്‍ നിര്‍മ്മാണം ഏറെകുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ഭീമുകള്‍ തകര്‍ന്നു വീണത്.

മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു

കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു. ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ മൂന്ന് ബിമുകളാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.

രാവിലെ ഒമ്പതു മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നിലംപൊത്തിയത്.

കഴിഞ്ഞദിവസം പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്നുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെക്കുറിച്ച് പരിശോധനകള്‍ തുടരുകയാണ്. നാലു ദിവസം മുമ്പാണ് തകര്‍ന്നതിന്റെ മറുഭാഗത്ത് ബീമുകള്‍ സ്ഥാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News