Food: അവലും ഉരുളക്കിഴങ്ങും ഇരിപ്പുണ്ടോ? പിന്നെ ഇതുണ്ടാക്കാൻ നമ്മളെന്തിന് മടിക്കണം?

ഇന്ന് നമുക്ക് ഒരടിപൊളി നാലു മണി പലഹാരം തയാറാക്കിയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

അവൽ – 1/2 കപ്പ്
വേവിച്ച ഉരളക്കിഴങ്ങ് – 2
സവാള അരിഞ്ഞത് – 1
കാരറ്റ് ഗ്രേറ്റ് ചെയ്തത് – 2 ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – 1

ഇഞ്ചി അരിഞ്ഞത് – 1 ടീ സ്പൂൺ
മല്ലിയില അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമളകുപൊടി – 1/4 ടീ സ്പൂൺ

ചാട്ട് മസാല – 1/2 ടീ സ്പൂൺ
ജീരകപ്പൊടി – 1/2 ടീ സ്പൂൺ
മഞ്ഞൾപ്പൊടി – 1 നുള്ള്
ചില്ലി ഫ്ലേക്സ് – 1/4 ടീ സ്പൂൺ

അവൽ പൊടിച്ച ശേഷം ബാക്കി ചേരുവകൾ ചേർത്ത് കുഴച്ചെടുക്കുക (വെള്ളം ചേർക്കാതെ).

പിന്നീട് ചെറിയ ഉരുളയാക്കി എടുക്കുക.

മാവു തയാറാക്കാൻ

കടലമാവ് – 2 ടേബിൾ സ്പൂൺ
മുളകുപൊടി – 1 നുള്ള്
ഉപ്പ് – 1 നുള്ള്
വെള്ളം – ആവശ്യത്തിന്
ഈ ചേരുവകളെല്ലാം ചേർത്തു മാവ് കലക്കി എടുക്കുക (ദോശമാവു പരുവത്തിൽ)
പച്ച ഉരുളക്കിഴങ്ങ് – 1
എണ്ണ – വറുക്കാൻ ആവശ്യത്തിന്

വലിയ ഉരുളക്കിഴങ്ങ് തോൽ കളഞ്ഞു കഴുകി കനം കുറച്ച് അരിഞ്ഞ് എടുക്കുക. അത് മവിൽ മുക്കി വട പോലെ തയാറാക്കിയത് കിഴങ്ങിൽ പൊതിഞ്ഞു ഒരു ടൂത്ത്പിക്ക് വച്ച് നടുവേ കുത്തുക. പിന്നീട് കടലമാവ് അതിൽ കോരി ഒഴിക്കുക. ചൂടായ എണ്ണയിൽ വറുത്ത് കോരുക. കഴിച്ചു നോക്കൂ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News