പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വിജയം. ഹൃദയം എന്ന ചിത്രം പ്രകടനം കൊണ്ടും മികച്ച് നില്‍ക്കുന്നു. എന്നിട്ടും താരമെന്ന ചിന്ത ഒട്ടുമില്ലാത്ത വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും അദ്ദേഹം വിസ്മയിപ്പിക്കുന്നു. യാത്രകള്‍ ഇഷ്ടപ്പെടുന്ന താരം സാഹസികതകളിലും താല്‍പര്യമുള്ള ആളാണ്. അത്തരമൊരു വിഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രമില്‍ പങ്കിട്ടിരിക്കുന്നത്. വിഡിയോ കാണാം.
View this post on Instagram
സ്ലാക് ലൈന്‍ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണാനാകുക. വളരെ കൃത്യതയോടെ ബാലന്‍സ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുകയാണ് പ്രണവ്. ‘ബാക്കി ഉള്ളവര്‍ എങ്ങനെ പാന്‍ ഇന്ത്യ സ്റ്റാര്‍ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്പോള്‍ ഇവിടെ ഒരാള്‍ ഏത് മല കയറണം, പുതിയ സാഹസങ്ങള്‍ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു..’ എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.