വാര്‍ണാസി ഗ്യാന്‍ വാപി മസ്ജിദിലെ നിലവറയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് . റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലവറ അടച്ച് സീല്‍ വെക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. സര്‍വ്വേ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വലിയ എതിര്‍പ്പാണുണ്ടാകുന്നത്.
വാരണാസി ഗ്യാന്‍ വാപി മസ്ജിദിന്റെ വീഡിയോ സര്‍വ്വേ പൂര്‍ത്തിയായി. മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഉത്തര്‍പ്രദേശ് അഡ്വക്കേറ്റ് ജനറലായ അജയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍.
ഈ സാഹചര്യത്തില്‍ മസ്ജിദിന്റെ നിലവറ പൂട്ടി സീല്‍ വെക്കാന്‍ കോടതി നിര്‍ദേശിച്ചു. നിലവറയ്ക്ക് CRPF സുരക്ഷ ഉറപ്പാക്കണമെന്നും പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം വരുത്തണമെന്നും കോടതി . ഗ്യാന്‍ വാപി മസ്ജിദിന്റെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്നുള്ള വിഗ്രഹങ്ങളില്‍ ദിവസേന ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപെട്ടു അഞ്ച് സ്ത്രീകള്‍ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു.
മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ ഉണ്ടെന്നും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍വ്വേ നടത്താന്‍ വാരണാസി സിവില്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ സര്‍വ്വേ റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണം ശക്തമാവുകയാണ്.പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരെ വലിയ വിവാദമാണ് ഉയര്‍ത്തുന്നത്. സിവില്‍ കോടതി നാളെ റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. അതേ സമയം പള്ളിയിലെ സര്‍വ്വേ നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.