Gyanvapi: അയോധ്യക്ക് പിന്നാലെ ഗ്യാന്‍വ്യാപി പള്ളിയിലും ഹിന്ദുത്വ നിലപാട് ശക്തമാക്കാന്‍ ബിജെപി

അയോധ്യക്ക് പിന്നാലെ ഗ്യാന്‍വ്യാപി പള്ളിയിലും ഹിന്ദുത്വ നിലപാട് ശക്തമാക്കാന്‍ ബിജെപി. പള്ളിക്കുള്ളില്‍ ശിവലിംഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് മസ്ജിദ് ഹിന്ദു ക്ഷേത്രമെന്ന വാദം ശക്തമാകുകയാണ്. ഗ്യാന്‍വ്യാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് പുതിയ വിവാദങ്ങള്‍ക്ക് വഴി വയ്ക്കുകയാണ്. അജയകുമാര്‍ മിഷ്ര അടങ്ങുന്ന മൂന്നംഗ കമ്മീഷന്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഗ്യാന്‍വ്യാപി പള്ളി മറ്റൊരു രാമജന്മഭൂമി പ്രക്ഷോഭമായി മാറുന്നതിന്റെ സൂചനകള്‍ ആണിത്.കഴിഞ്ഞ യുപി തിരഞ്ഞെടുപ്പില്‍ അയോദ്ധ്യക്കു ശേഷം വാരണാസിയും കാശിയും എന്ന മുദ്രാവാക്യങ്ങളാണ് ബിജെപി ഉയര്‍ത്തിയത്. ആ മുദ്രാവാക്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നു നീക്കങ്ങളാണ് ഇപ്പോള്‍ ഗ്യാന്‍വ്യാപിയില്‍.

ഉത്തര്‍പ്രദേശിലെ വാരാണസിലാണ് ഗ്യാന്‍വ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. 1669-ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ആണ് പള്ളി നിര്‍മ്മിച്ചത്. ഏകദേശം 2,050 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്രമാദിത്യ മഹാരാജാവ് ഈ സ്ഥലത്ത് ഒരു ശിവ ക്ഷേത്രം നിര്‍മ്മിച്ചതായും 1669-ല്‍ ഔറംഗസീബ് ഈ ക്ഷേത്രം തകര്‍ത്തുവെന്നും അതിനുമുകളില്‍ പള്ളി നിര്‍മ്മിച്ചു എന്നാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്.

2024 തെരഞ്ഞെടുപ്പിനു മുമ്പ് ഇതൊരു വലിയ രാഷ്ട്രീയ വിഷയം ആക്കാനാണ് ബിജെപി ശ്രമം .ഇതിലൂടെ കൃത്യമായ വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി ലക്ഷ്യം . ഇതില്‍ ഹിന്ദു സംഘടനകളുടെ നീക്കത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ബിജെപിയും സംഘപരിവാറും ശ്രമിക്കും.ഗ്യാന്‍വ്യാപിക്ക് ഒപ്പം തന്നെ മധുരയിലും ബിജെപി അവകാശവാദമുന്നയിക്കുന്നുണ്ട്.

തീവ്ര ഹിന്ദുത്വ നിലപാട് ശക്തമാക്കുക എന്ന ബിജെപി ലക്ഷ്യമാണ് അയോദ്ധ്യക്ക് ശേഷം ഗ്യാന്‍വ്യാപിയിലും കാണുന്നത്.ഇതിനു എതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത് ബോധപൂര്‍വ്വം ജനങ്ങളെ ഭിന്നിപ്പിക്കുകയും ശ്രമമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍ ഈ നീക്കം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News