ബുദ്ധപൂർണിമ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേപ്പാൾ സന്ദർശനം . രണ്ടാം തവണ പ്രധാനമന്ത്രി ആയെ ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്. ഇന്ത്യ നേപ്പാൾ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷകൾ.
ബുദ്ധ പൂർണ്ണിമ ദിനത്തിൽ ശ്രീബുദ്ധൻ ജനിച്ച ലുംബിനിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയത് . മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ മോദി ബൗദ്ധ വിഹാരത്തിൽ ഇന്ത്യ നിർമ്മിക്കുന്ന സാംസ്ക്കാരിക കേന്ദ്രത്തിനും തറക്കല്ലിട്ടു.ഇന്ത്യയാണ് 100 കോടി ചെലവിട്ടു സാംസ്ക്കാരിക കേന്ദ്രം നിർമ്മിച്ചു നല്കുന്നത്.
രണ്ടാം തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത് .നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി ചർച്ച നടത്തിയ മോദി ഇരു രാജ്യങ്ങൾക്കുമിടയിലെ റെയിൽ പാത നിർമ്മാണത്തിന്‍റെ പുരോഗതി വിലയിരുത്തി. വിദ്യാഭ്യാസം, ജലവൈദ്യുതി തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള 6 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു .
കഴിഞ്ഞ മാസം നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദുബെ ഇന്ത്യ സന്ദർശിച്ചിരുന്നു.ബൗദ്ധ സാംസ്ക്കാരിക കേന്ദ്രം ലുംബിനിയിൽ തുറക്കാൻ ഇന്ത്യ 30 വർഷമായി ശ്രമിക്കുകയാണ്. പല രാജ്യങ്ങൾക്കും അനുമതി നല്കിയ നേപ്പാൾ ഇതുവരെ ഇന്ത്യയ്ക്ക് സ്ഥലം നല്തിയിരുന്നില്ല. നരേന്ദ്രമോദി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിലുള്ള നീക്കം ഊർജ്ജിതമാക്കി. ലുംബിനിയിലെ ബുദ്ധവിഹാരത്തിൽ ബാക്കി കിടന്ന രണ്ടു സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയ്ക്ക് നല്കിയത്. അതിർത്തിയിലെ തർക്കം ഉൾപ്പടെ പരിഹരിക്കാൻ അടുത്തിടെയാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.