നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത് അറസ്റ്റില്‍. തെളിവ് നശിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്‍റെ വീട്ടിലെത്തിച്ച് നല്‍കിയത് ശരത്താണെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി.ഐപിസി സെക്ഷന്‍ 201, 202 വകുപ്പുകള്‍ പ്രകാരം തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ആലുവ സ്വദേശി ശരത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശരത്തിനെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്‍റെ വീട്ടിലെത്തിച്ച് നല്‍കിയത് ശരത്താണെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി. ദിലീപും സുഹൃത്തുക്കളും ആലുവ പത്മസരോവരത്തിലെ വീട്ടില്‍ വച്ച് ദൃശ്യങ്ങള്‍ കണ്ടു. പിന്നീട് ഇവ നശിപ്പിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.
നേരത്തേ കേസുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ശരത്തിനെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമഗൂഢാലോചന കേസിലും ഇയാള്‍ ആറാം പ്രതിയാണ്. കേസില്‍ ഒരു വിഐപി ഉണ്ടെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ശരത്തിലേക്ക് എത്തിയത്. പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു.
ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോഴും ശരത് കൂടെയുണ്ടായിരുന്നു. ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സൂരജുമായും അനുജന്‍ അനൂപുമായും ശരത് സംസാരിക്കുന്ന നിരവധി ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. ശരത്തിനെ അറസ്റ്റ് ചെയ്തതോടെ കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായ ദൃശ്യങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിലേക്ക് എത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഈ മാസം 31നകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം.
Shahana: ഷഹാനയുടെ മരണം; ഫോറന്‍സിക്ക് സംഘം വീണ്ടും പരിശോധന നടത്തി
മോഡല്‍ ഷഹാനയുടെ മരണത്തില്‍ പറമ്പില്‍ ബസാറിലെ വീട്ടില്‍ ഫോറന്‍സിക്ക് സംഘം വീണ്ടും പരിശോധന നടത്തി. ഷഹാനയുടേത് ആത്മഹത്യ തന്നെയാണോ എന്നുറപ്പിക്കാനാണ് ശാസ്ത്രീയ പരിശോധന. അതേസമയം കേസില്‍ സജാതിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കും.
ഷഹാനയുടെ മരണം ആത്മഹത്യ തന്നെയാണോ എന്നുറപ്പിക്കാനാണ് പറമ്പില്‍ ബസാറിലെ വീട്ടില്‍ ഫോറന്‍സിക്ക് സംഘം വീണ്ടും പരിശോധന നടത്തിയത്. ഷഹാന തുങ്ങി എന്ന് പറയുന്ന കയര്‍ ഫോറന്‍സിക് സംഘം പരിശോധിച്ചു. കയറില്‍ തൂങ്ങി മരിക്കാന്‍ സാധിക്കുമെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ വിലയിരുത്തലെന്ന് എസിപി കെ സുദര്‍ശന്‍ പറഞ്ഞു.
നിലവില്‍ ഷഹാനയുടെ മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ കേസില്‍ ഭര്‍ത്താവ് സജാതിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും. വൈകാതെ കസ്റ്റഡിയില്‍ വാങ്ങുമെന്നും എസിപി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ വില്‍പ്പനയുടെ മറവില്‍ സജാത് ലഹരി വില്‍പ്പന നടത്തിയിരുന്നതായ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.