കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയെന്ന് പുതിയ ഉത്തരവിന് അര്‍ഥമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ കല്ലിടുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരടയാളത്തിനാണ് ഇതുവരെയും കല്ലിട്ടതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കാനല്ല സാമൂഹികാഘാത പഠനം നടത്തുന്നതെന്നും ഭൂമിയേറ്റെടുക്കുമ്പോള്‍ ആളുകള്‍ക്ക് എത്രമാത്രം ബാധിക്കുമെന്ന് കണ്ടെത്താനാണ് പഠനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി. റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാമൂഹികാഘാത സര്‍വേ ഇനി ജിപിഎസ് മുഖേന നടത്തും. കല്ലിടലിനെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാതലത്തിലാണ് തീരുമാനം.
കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവിടങ്ങളില്‍ മാര്‍ക്ക് ചെയ്യാമെന്ന് കേരള റെയില്‍വെ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം വച്ചെങ്കിലും ഉത്തരവില്‍ പറയുന്നത് ജിയോ ടാഗിങ് മാത്രമെന്നാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.