Supreme Court: കര്‍ഷകരെ വിടൂ, വന്‍തട്ടിപ്പുകാരെ പിടിക്കൂ ; സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം

കര്‍ഷകന്റെ കടം ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി പരിഹരിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. കര്‍ഷകര്‍ക്കെതിരെ എല്ലാ നിയമവും പ്രയോഗിക്കുന്ന ബാങ്കുകള്‍ ആയിരക്കണക്കിനുകോടി രൂപയുടെ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കേസ് നല്‍കുന്നില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് പറഞ്ഞു. വമ്പന്‍മീനുകളെ പിടികൂടണം.

സുപ്രീംകോടതിയില്‍ കേസ് നടത്തുന്നത് കര്‍ഷകനെ സാമ്പത്തികമായി നശിപ്പിക്കുമെന്നും -ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതി വിധി അംഗീകരിച്ച സുപ്രീംകോടതി, ബാങ്കിന്റെ ഹര്‍ജി തള്ളി.

കര്‍ഷകനായ ബ്രിജേഷ് പട്ടിദാര്‍ എടുത്ത വായ്പയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം 36.5 ലക്ഷം രൂപ തിരിച്ചടച്ചു. എന്നാല്‍, 50.5 ലക്ഷം രൂപ തിരിച്ചടച്ചാലേ ബാധ്യത അവസാനിക്കൂവെന്ന് കാണിച്ച് ബാങ്ക് നോട്ടീസയച്ചു. ബ്രിജേഷ് മധ്യപ്രദേശ് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടി. ഇതിനെതിരെയാണ് ബാങ്ക് സുപ്രീംകോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News