ADVERTISEMENT
ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ചെ 5.10നായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് പിറകില്‍ നിയന്ത്രണംവിട്ടെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നുവെന്ന് യാത്രകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
ഷഹാനയുടെ മരണം: ഭര്‍ത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
നടിയും മോഡലുമായ കാസര്‍കോട് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മരണം നടന്ന വീട്ടില്‍ ഇന്നലെ സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
മുറിയില്‍ നിന്ന് ലഭിച്ച കയര്‍ തൂങ്ങി മരിക്കാന്‍ പര്യാപ്തമെന്നും പോലീസ് പറഞ്ഞു. ഫുഡ് ഡെലിവറി യുടെ മറവില്‍ സജാദ് ലഹരി വില്‍പന നടത്തിയിട്ടുണ്ടെന്നു ബോധ്യമായ പൊലീസ് ഇക്കാര്യവും അന്വേഷിക്കും. കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കൂടാതെ സജാദിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. ഷഹാനയുടെ ദേഹത്തെ മുറിവുകള്‍ സജാത് ഉപദ്രവിച്ചതില്‍ ഉണ്ടായതാണെന്ന് പൊലീസ് പറഞ്ഞു.
മെയ് 13നാണ് കോഴിക്കോട് ചേവായൂരില്‍ നടിയും മോഡലുമായ ഷഹാനയുടെ മരണം. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയില്‍ ഷഹാന അവശയായി കിടക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷഹാന പറഞ്ഞതായി മാതാവ് 24നോട് പ്രതികരിച്ചു. തുടര്‍ന്ന് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സജാദിന്റെ അറസ്റ്റ് മെയ് 13ന് രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498എ), ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.