പൊറോട്ട വീശിയടിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന എരുമേലിയിലെ അനശ്വര ഇനി അഡ്വക്കേറ്റ്(advocate) അനശ്വര. എൽഎൽബി പഠനത്തിനിടെ സ്വന്തം വീടിനോടു ചേർന്നുള്ള ഹോട്ടലിൽ അമ്മയ്ക്കൊപ്പം പൊറോട്ട നിർമാണത്തിൽ സജീവ പങ്കാളിയായി മാറിയ പുത്തൻകൊരട്ടി അനശ്വര കഴിഞ്ഞ ദിവസമാണു ഹൈക്കോടതിയിൽ എൻറോൾ ചെയ്തത്.
അമ്മയൊടൊപ്പം അനായാസം പൊറോട്ട നിർമിക്കുന്ന അനശ്വരയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിയാണ് അനശ്വരയുടെ സ്ഥലം. ഒരു കുഞ്ഞുവീടും അതിനോട് ചേര്‍ന്ന ചെറിയ ഹോട്ടലും. പജീവനമാര്‍ഗ്ഗത്തിനായി അമ്മ തുടങ്ങിവെച്ച തൊഴിലാണ് അനശ്വര തന്‍റെ പഠനത്തിനൊപ്പം ഏറ്റെടുത്ത് നിര്‍വ്വഹിച്ചത്.
ഒരു അഡ്വക്കേറ്റായതിന് ശേഷവും പൊറോട്ട അടിക്കുന്ന ജോലി തുടരുമെന്നും അനശ്വര മുമ്പ് പറഞ്ഞിരുന്നു. സ്വന്തമായി വീടില്ല അനശ്വരയ്ക്ക്. തറവാട് വീട്ടിലാണ് അമ്മയും സഹോദരിമാരുമടങ്ങുന്ന അനശ്വരയുടെ കുടുംബം കഴിയുന്നത്.
അമ്മമ്മയാണ് ആര്യ ഹോട്ടല്‍ തുടങ്ങിയത്. പിന്നീട് അനശ്വരയുടെ അമ്മ സുബിയും സഹോദരിയും ഹോട്ടലിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. ഇപ്പോള്‍ അവര്‍ക്ക് പുറമേ അനശ്വരയും സഹോദരിമാരും അമ്മയുടെ സഹോദരിയുടെ മകനും ഹോട്ടലിൽ സജീവമായി രംഗത്തുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.