Kodiyeri Balakrishnan: ബിജെപിക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി ബാലകൃഷ്ണന്‍

ബിജെപിയ്ക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണക്കാര്‍ക്കുള്ള ആശ്വാസ നടപടികള്‍ കേന്ദ്രം വേണ്ടെന്ന് വയക്കുന്നുവെന്നും കോടിയേരി പറഞ്ഞു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയ്ക്ക് ബദല്‍ ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

വരുന്നൂ കെഎസ്ആര്‍ടിസി ക്ലാസ് റൂമുകൾ; പുത്തൻ പരീക്ഷണവുമായി ഗതാഗത വകുപ്പ്

കെഎസ്ആര്‍ടിസി(ksrtc) ബസുകള്‍ ക്ലാസ് മുറികളാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മണക്കാട് ടിടിഇ സ്‌കൂളിലാണ് ബസുകള്‍ ക്ലാസ് മുറികളാകുന്നത്. ഇതിനായി രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ ഗതാഗത വകുപ്പ് വിട്ടുനല്‍കും.

എത്രയും പെട്ടെന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ട പരീക്ഷണമെന്ന നിലയിലാണ് ടിടിഇ സ്‌കൂളിന് രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ അനുവദിച്ചത്. കെഎസ്ആർടിസിയെ കൈപിടിച്ചുയർത്താനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതികളെല്ലാം ഇതിനോടകം തന്നെ ഹിറ്റാണ്.

സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറക്കി ജനശ്രദ്ധ നേടിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. അതിനുപിന്നാലെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ പരീക്ഷണം. വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത അന്തരീക്ഷത്തില്‍ പഠിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് സര്‍ക്കാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News