Kudumbasree: സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളില്‍ സുപ്രധാന പങ്ക്; ഇന്ന് കുടുംബശ്രീ രൂപീകരണത്തിന്‍റെ 25-ാം വാര്‍ഷികം

കുടുംബശ്രീ(kudumbasree) രൂപീകരണത്തിന്‍റെ 25-ാം വാര്‍ഷികം ആണിന്ന് . കേരളത്തിലെ സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളില്‍ അതിശക്തമായ സാനിധ്യമായ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്ക് അവിസ്മരണീയമായ ഒരേടാണ്.

ജനകീയ ആസൂത്രണത്തിന്‍റെ തുടര്‍ച്ചയെന്നോണം വന്ന കുടുംബശ്രീ പ്രസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ മലയാളി സ്ത്രീകളുടെ സമൂഹത്തിലെ ലിംഗപദവി ഉയര്‍ത്തി എന്നതില്‍ സംശയം ആര്‍ക്കുമുണ്ടാവില്ല. കുട്ടികളെയും ഭര്‍ത്താവിനേയും പരിപാലിക്കുകയും മിച്ചം വരുന്ന സമയം കണ്ണീര്‍ സീരിയല്‍ കണ്ട് നേരം പോക്കിയിരുന്ന ഒരു സ്ത്രീ വിഭാഗം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കേരളത്തിലുണ്ടായിരുന്നു.

തൊ‍ഴില്‍രഹിതയായ സ്ത്രീ വേറെന്ത് ചെയ്യാന്‍ എന്ന ചോദ്യത്തില്‍ നിന്നാണ് അയല്‍കൂട്ടങ്ങളുടെ ബദല്‍ പിറന്നത്. സംഘടിതമായി നിന്ന് ചെറിയ തൊ‍ഴിലുകള്‍ ചെയ്ത് വരുമാനം ഉണ്ടാക്കാനും ക‍ഴിയും എന്ന് അവരെ ബോധ്യപ്പെടുത്തിയത് 96ലെ ഇടത് സര്‍ക്കാരിന്.

ഇന്ന് അച്ചാര്‍ നിര്‍മ്മാണം മുതല്‍ ഐടി കമ്പനി വരെ നടത്തുന്ന കുടുംബശ്രീ പ്രസ്ഥാനങ്ങള്‍ ഉണ്ട്. പിച്ച വെച്ചപ്പോള്‍ പലരും പുശ്ചത്തോടെ കണ്ട ആ സ്ത്രീകൂട്ടയ്മ്മകള്‍ ഇന്ന് കേരളത്തിന്‍റെ രാഷ്ടീയ പരിശ്ചേദത്തിന്‍റെ ഭാഗമാണ്. തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക ആസൂത്രണത്തെ സഹായിക്കുന്ന സ്തീകളുടെ ഒരു വലിയ കൂട്ടമായി സിഡിഎസും എഡിഎസും മാറി.

കേന്ദ്ര സംസ്ഥആന സര്‍ക്കാരുകള്‍ വിഭാവനം ചെയ്യുന്ന ദാരിദ്ര നിര്‍മ്മാര്‍ജ്ജന ഘടകങ്ങളുടെ താ‍ഴതട്ടിലെ നിര്‍വ്വഹണ ഏജന്‍സിയോ, വിവരശേഖരണ ദാതാക്കളോ ഇന്ന് കുടുംബശ്രീ തന്നെയാണ് . ഇതിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് ആയ എം എം ഹസന്‍ ജനശ്രീ എന്ന മറ്റൊരു എന്‍ജിഒയെ ഉണ്ടായിയെങ്കിലും പൊടി പോലും ഇല്ലാത്ത വിധത്തില്‍ ഇന്ന് അത് മാഞ്ഞ് പോയത് മറ്റൊരു ചരിത്രം..

ജാതിസംഘടനകളിലുടെയോ മതനേതൃത്വത്തിന്‍റെയോ , തിരൂരങ്ങള്‍ക്ക് ഒപ്പം ചലിക്കുന്ന സ്ത്രീ കൂട്ടായ്മ അല്ല കുടുംബശ്രീ, കൃത്യമായി തിരിഞെടുപ്പ് നടത്തി വരവും ചിലവും കൃത്യമായി അളന്ന് തൂക്കി അവതരിപ്പിക്കുന സത്യസന്ധരും അതിലേറെ മതനിരപേക്ഷ ബോധ്യമുളളവരുമാണ് കുടുംബശ്രീയുടെ ഭാഗം.

വീട്ടുമുറ്റത്തെ ബാങ്ക് ആയി കുടുംബശ്രീ മാറി. രാഷ്ടീയ പാര്‍ട്ടികളില്‍ പോലും സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്ക് വന്നത് പോലും കുടുംബശ്രീ പ്രസ്ഥാനം പിറവിയെടുത്തതിന് ശേഷമാണ്. അരിവ് വല്‍ക്കരിക്കപ്പെട്ടിരുന്ന സ്ത്രീകലെ ഉന്നമനത്തിലേക്ക് ഉയര്‍ത്തുക അതു വ‍ഴി തുല്യപദവി ലഭ്യമാക്കുക എന്ന മാര്‍ക്സിയന്‍ കാ‍ഴ്ച്ചപാട് ആണ് 96 ലെ ഇടത് സര്‍ക്കാര്‍ പ്രാവര്‍ത്തകമാക്കിയത്.

പ്രദേശിക ഭറണക്രമത്തില്‍ ഇത്രയധികം സ്തീ സാനിധ്യം വന്നതും 98 ന് ശേഷമാണ്. ഇന്ന് ഒരു രാഷ്ടീയ പാര്‍ട്ടിക്കും വനിതാ സ്ഥാനാര്‍ത്ഥിക്കായി ഓടി നടക്കേണ്ടി വരുന്നില്ല. ഭരണ സംവിധാനത്തിന്‍റെ നേതൃപദവിലേക്ക് സ്ത്രീകള്‍ സങ്കോചമില്ലാതെ കടന്ന് വന്നു എന്നതണ് കുടുംബശ്രീ വഹിച്ച മറ്റൊരു നേട്ടം .

തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ അനൗപചാരിക ഘടനമായി താ‍ഴെ തട്ടില്‍ വകസന നേട്ടങ്ങള്‍ എത്തിക്കുന്ന കുടുംബശ്രീയെ പറ്റി പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും പലരും എത്തി. ലോകത്തിലെ ഏത്രയോ ഡോക്റ്ററേറ്റ് തീസിസുകള്‍ക്ക് കുടുംബശ്രീ പ്രസ്ഥാനം വിഷയീഭവിച്ചു. ഇന്ന് 45 ലക്ഷം സ്തീകള്‍ അംഗങ്ങളായ കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ സംഘടനയാണ്.

കേരളത്തില്‍ സ്ത്രീകളുടെ മുന്നേറ്റത്തെ പറ്റി എ‍ഴുതുന്ന ഏത് തരം ചരിത്രത്തില്‍ നിന്നും വെട്ടമാറ്റാന്‍ സാധ്യമല്ലാത്ത വിധത്തില്‍ കുടുംബശ്രീ പ്രസ്ഥാനം ഇന്ന് കേരളത്തില്‍ ആ‍ഴത്തില്‍ വേരോടി നില്‍ക്കയാണ്.

അടുക്കളവാതിലിന് അപ്പുറത്ത് ഒരു ജീവിതം ഉണ്ടെന്നും ആകാശമേല്‍ക്കൂരയാണ് അതിന്‍റെ അതിരടയാളമെന്നും മലയാളി സ്ത്രീകളെ പഠിപ്പിച്ചത് കുടുംബശ്രീ കൂട്ടായമ്മയാണ്. 25 വയസ് തികഞ്ഞ ഈ സ്ത്രീ സാമൂഹ്യമുന്നേറ്റം കേരളീയ പൊതുമണ്ഡലത്തില്‍ ചെലുത്തിയ സ്വാധീനത്തിന് ഒരോ ദിവസവും മാറ്റ് കൂടിവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News