MV Govindan Master: കേരളത്തിലെ സ്ത്രീശക്തിയെ മുഖ്യധാരയിലേക്കുയര്‍ത്തിയ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കുടുംബശ്രീ(kudumbasree) രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ മന്ത്രി എംവി ഗോവിന്ദന്‍മാസ്റ്റര്‍(MV Govindan Master) നിര്‍വഹിച്ചു. കേരളത്തിലെ സ്ത്രീ ശക്തിയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിയ മഹാപ്രസ്ഥാനമാണ് കുടുംബ ശ്രീയെന്ന് അദ്ദേഹം പറഞ്ഞു.

നവകേരള നിര്‍മ്മിതിയില്‍ കുടുംബശ്രീക്ക് മുഖ്യപങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അധ്യക്ഷയായി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1070 സിഡിഎസ് ചെയര്‍പേഴ്സണ്‍മാരാണ് രജതജൂബി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്.

മേയര്‍ ആര്യാ രജേന്ദ്രന്‍, ശാരദാ മുരളീധരന്‍ ഐഎഎസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പിഐ ശ്രീവിദ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News