Kerala: വിലക്കയറ്റത്തെ പിടിച്ചുകെട്ടി മാതൃകയായി കേരളം

എട്ടുവർഷത്തിനിടെ ഏറ്റവും രൂക്ഷമായ വിലകയറ്റത്തിലാണ് രാജ്യം. എന്നാൽ ജനകീയ ഹോട്ടലുകളും പൊതുവിതരണ ശൃംഖലയും തീർക്കുന്ന ബദൽ മാതൃകകളിലൂടെ വിലക്കയറ്റം പിടിച്ചുകെട്ടി കേരള മോഡൽ സൃഷ്ടിക്കുകയാണ് പിണറായി സർക്കാർ(pinarayi government).

സാധാരണക്കാരന്റെ നടുവൊടിക്കുന്ന വിലക്കയറ്റവും നാണയപ്പെരുപ്പവും ഏറ്റവും രൂക്ഷമായി തുടരുന്ന രാജ്യത്ത്, അതിനെ രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ പിടിച്ചുകെട്ടിയിരിക്കുകയാണ് കേരള സർക്കാർ. ഏപ്രിലിലെ ഉപഭോക്‌തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ദേശീയ നാണ്യപ്പെരുപ്പ നിരക്ക്‌ 7.79 ശതമാനമാണ്‌- എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്‌.

കേരളത്തിൽ 5.08 ശതമാനംമാത്രം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റമാണ്‌ നാണ്യപ്പെരുപ്പം കുതിച്ചുയരാൻ പ്രധാന കാരണം. ധാന്യങ്ങളുടെ വിലക്കയറ്റം 21 മാസത്തെ ഏറ്റവും ഉയർന്ന തോതിലാണ്‌. തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയും ഉയർന്നു തന്നെ.

തൃണമൂൽ ഭരിക്കുന്ന പശ്ചിമബംഗാളും ബിജെപി ഭരിക്കുന്ന മധ്യപ്രദേശുമാണ്‌ വിലക്കയറ്റ നിരക്കിൽ മുന്നിൽ.ദേശീയാടിസ്ഥാനത്തിൽ ഗ്രാമീണ മേഖലയിലാണ്‌ നാണ്യപ്പെരുപ്പ നിരക്ക്‌ കൂടുതൽ.അവശ്യ സാധനങ്ങൾക്ക്‌ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഉപഭോക്‌തൃ സംസ്ഥാനമെന്ന നിലയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടാകേണ്ടത്‌ കേരളത്തിലാണ്‌.

ഇന്ധന വിലവർധനമൂലമുള്ള കടത്തുകൂലി കൂടിയതും ഭക്ഷ്യധാന്യ വിലക്കയറ്റവും ഏറ്റവും ദോഷകരമായി ബാധിച്ചിരുന്നതും സംസ്ഥാനത്തെയാണ്‌. ദേശീയതലത്തിൽ വിലക്കയറ്റം കുതിച്ചുയരുമ്പോഴും എൽഡിഎഫ്‌ സർക്കാർ പൊതുവിപണിയിൽ ഫലപ്രദമായി ഇടപെടലുകളാണ് ഫലം കാണുന്നത്.

വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട്‌ വർഷംമാത്രം സംസ്ഥാനം നീക്കിവച്ചത്‌ 9702.46 കോടി രൂപ. രാജ്യം വിലക്കയറ്റത്തിൽ മുങ്ങുമ്പോഴാണ്‌ കേരളത്തിന്റെ ഈ മാതൃക. സപ്ലൈകോ വഴി വിലക്കുറവിൽ നിത്യോപയോഗ സാധനം നൽകാൻ 5210 കോടി സബ്‌സിഡി നൽകി.

2016 മുതൽ 13 ഇനം നിത്യോപയോഗ സാധനത്തിന്‌ സപ്ലൈകോയിൽ വില വർധിപ്പിച്ചിട്ടില്ല. കോവിഡ്‌ കാലത്ത്‌ വിതരണം ചെയ്‌ത 12 കോടി സൗജന്യ ഭക്ഷ്യക്കിറ്റാണ്‌ ഇടപെടലിൽ പ്രധാനം. 13 തവണയായാണ്‌ മുഴുവൻ കാർഡുടമകൾക്കും കിറ്റ്‌ നൽകിയത്‌. 700 മൊബൈൽ മാവേലി സ്‌റ്റോറും കോവിഡുകാലത്ത്‌ ആരംഭിച്ചു.

സർക്കാരിന്റെ സുഭിക്ഷ, ജനകീയ ഹോട്ടലും വിലക്കയറ്റം തടയാൻ പ്രധാന പോരാളിയായി. 20 രൂപയ്‌ക്ക് ഭക്ഷണം നൽകുന്ന ജനകീയ ഹോട്ടലുകൾക്ക് പ്രതിമാസം 600 കിലോ അരി 10.58 രൂപയ്‌ക്കും ഊണ്‌ ഒന്നിന്‌ അഞ്ച്‌ രൂപ സബ്‌സിഡിയും സർക്കാർ നൽകുന്നുണ്ട്‌.

14,000 റേഷൻ കടകളിലെ അവശ്യവസ്‌തുക്കളുടെ വിലശേഖരണത്തിനും നിരീക്ഷണത്തിനും അവലോകനത്തിനും വിപണി ഇടപെടലിനുമായുള്ള വില അവലോകന സെല്ലിന്റെ പ്രവർത്തനവും ഗുണംകണ്ടു. ഉപ്പ് തൊട്ട് കർപ്പൂരം വരെ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്‍റെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിലെ കേരള മോഡലാണ് സർക്കാർ കാഴ്ച്ച വയ്ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News