യു.എ.ഇ(UAE) പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് സന്ദർശിച്ചാണ് മുഖ്യമന്ത്രി ഔപചാരിക അനുശോചനം രേഖപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചത്. ആധുനിക യു.എ.ഇയെ രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ ശൈഖ് ഖലീഫ, സായുധസേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.