M V Govindan Master: എക്‌സൈസ് ഓഫീസുകള്‍ക്ക് പ്രവര്‍ത്തനവും വൃത്തിയും പരിഗണിച്ച് പുരസ്‌കാരം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എക്‌സൈസ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച് അവാര്‍ഡുകള്‍ നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master) അറിയിച്ചു. ‘എന്റെ ഓഫീസ്, എന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ക്യാമ്പയിന്‍(campaign). ജില്ലാ തലത്തില്‍ ‘വെണ്മ’ പുരസ്‌കാരവും സംസ്ഥാന തലത്തില്‍ കമ്മീഷണേഴ്‌സ് ട്രോഫിയും ഏര്‍പ്പെടുത്തി. ഓഫീസുകളില്‍ ശുചിത്വവും വൃത്തിയും കാര്യക്ഷമതയും ഉത്തരവാദിത്തബോധവും വളര്‍ത്തിയെടുക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master) പറഞ്ഞു. എക്‌സൈസ് ജീവനക്കാര്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പുരസ്‌കാരം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട റെക്കോര്‍ഡ് സൂക്ഷിക്കല്‍ സംവിധാനവും, തൊണ്ടി സാധനങ്ങളുടെ കൈകാര്യവും, ശുചിത്വവുമാണ് അവാര്‍ഡിന് പരിഗണിക്കുക. രജിസ്റ്ററുകളുടെ പരിപാലനത്തിനും ശുചിത്വത്തിനും 50 മാര്‍ക്ക് വീതവും തൊണ്ടി വസ്തുക്കളുടെ കൃത്യമായ സൂക്ഷിപ്പിന് 100 മാര്‍ക്കുമാണ് നല്‍കുക. പുരസ്‌കാരം ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും. റേഞ്ച് ഓഫീസുകളുടെ പരിശോധന ജൂലൈ 15ന് ആരംഭിക്കും. വാഹനം ഉള്‍പ്പെടെയുള്ള തൊണ്ടി സാധനങ്ങള്‍ പരമാവധി വേഗത്തില്‍ ഓഫീസില്‍ നിന്ന് നിയമപ്രകാരം ഒഴിവാക്കാനുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശവും ഇതിനായി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News