Ukraine: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയവർക്ക് ഇന്ത്യയിൽ തുടർപഠനം അനുവദിക്കില്ലെന്ന് കേന്ദ്രം

യുക്രൈനിൽ(ukraine) നിന്ന് മടങ്ങിയെത്തിയവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ദേശീയ മെഡിക്കൽ കമ്മീഷന്റെയാണ് തീരുമാനം. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാനുള്ള ബംഗാൾ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് എതിർപ്പുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്.

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. മെഡിക്കൽ കൗൺസിലിന്റെ നിലവിലെ ചട്ടപ്രകാരം തുടർപഠനം അനുവദിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മമത സര്‍ക്കാര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷനും ചൂണ്ടിക്കാട്ടി.

വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അതേ കോളേജില്‍തന്നെ അവരുടെ പഠനം പൂര്‍ത്തിയാക്കണമെന്നും ഇന്റേൺഷിപ് ചെയ്യണമെന്നുമാണ് ദേശീയ മെഡിക്കൽ കമ്മീഷന്റ നിയമം. രണ്ട് വര്‍ഷം വിദേശരാജ്യത്ത് പഠിച്ചശേഷം ബാക്കി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നത് അനുവദിക്കാൻ കഴിയില്ല.

ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശ സർവകലാശാലകളിൽ പഠിച്ചവർക്കുള്ള പരീക്ഷ എഴുതാന്‍ യോഗ്യതയില്ലെന്നും കമ്മീഷന്‍ വിശദീകരിച്ചു. കേന്ദ്രസർക്കാറിന്റെ നിലവിലത്തെ തീരുമാനം മലയാളി വിദ്യാർത്ഥികൾക്കും തിരിച്ചടിയാകും.

6000-ല്‍ അധികം മലയാളി വിധ്യാര്‍ഥികളാണ് യുക്രൈനിക് പഠനം നടത്തിയിരുന്നത്. അതേ സമയം യുക്രൈനില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റാന്‍ കഴിയുമോ എന്നും കേന്ദ്രം ആലോചിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News