John Brittas MP : തൃക്കാക്കരയില്‍ ജോ ജോസഫിനു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

വിരമിച്ച സൈനികരെയും ആശ്രിതരേയും പുനരധവസിപ്പിക്കുന്ന ഒരു കേന്ദ്രമുണ്ട് തൃക്കാക്കര ( Thrikkakkara )  മണ്ഡലത്തിലെ കാക്കനാട്. സൈനിക ആശ്രമത്തിലെ അന്തേവാസികള്‍ക്ക് ഉപതെരഞ്ഞെടുപ്പ് കാലം നല്ല അനുഭവങ്ങളുടെ കൂടി കാലമാണ്. നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച
ഒട്ടേറെ പ്രമുഖരാണ് പരിചയപ്പെടാനും ബന്ധങ്ങള്‍ പുതുക്കാനുമായി ഇവിടേയ്ക്ക് എത്തുന്നത്.

സൈനിക ആശ്രമത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കായി വോട്ട് തേടിയെത്തിയിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ് എം പി ( John Brittas MP ). ഏറെ നാളായി താന്‍ കാണാന്‍ ആഗ്രഹിച്ച ഒരാള്‍ തന്നെക്കാണാനെത്തിയതിന്റെ സന്തോഷമാണ് ഇവരുടെയൊക്കെ മുഖത്ത്. ഒപ്പം മറ്റ് അന്തേവാസികളും ടെലിവിഷനില്‍ കണ്ടു പരിചയിച്ച ആളെ നേരിട്ട് കണ്ടതിന്റെ സന്തോഷം മറച്ചു വച്ചില്ല

നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ആരവം ഇവര്‍ അറിയുന്നത് പ്രചാരണത്തിനെത്തുന്ന ഇത്തരം പ്രമുഖരില്‍ നിന്നാണ്. പ്രായാധിക്യം സൃഷ്ടിച്ചശാരീരിക അവശതകള്‍ ഉണ്ടെങ്കിലും വോട്ട് ചെയ്യാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

20 വര്‍ഷങ്ങള്‍ മുന്‍പ് റിട്ട കേണല്‍ കെ ബി ആര്‍ പിള്ള സ്ഥാപിച്ചതാണ് ഈ സൈനിക ആശ്രമം സൈനിക സേവനം നടത്തി വിരമിച്ചവരും അവരുടെ ആശ്രിതരുമായി 35 പേരാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്.

Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍

വികസനം വേണമെന്ന് പറയുന്നവരും, വികസന വിരോധികളും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയിൽ നടക്കുകയെന്ന് സിപിഐഎം (cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തൃക്കാക്കരയിൽ വികസനം വേണമെന്ന് പറയുന്നവർ എൽ ഡി എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്‍റെ ക്ഷേമമാണ് ഇടതുപക്ഷ ബദല്‍.

കെ റെയില്‍ സര്‍ക്കാര്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്നും തിരുവനന്തപുരത്ത് നടക്കുന്ന പികെഎസ് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ (welfare pension)ഇനിയും വ‍ര്‍ധിപ്പിക്കുമെന്നും റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾക്കും ക്ഷേമ പെൻഷനുകൾക്കും പിണറായി സര്‍ക്കാര്‍ ഊന്നൽ നൽകിയതായും കോടിയേരി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here