എന്നും വേറിട്ട വേഷവിധാനങ്ങളാല്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റാറുള്ള ബോബി ചെമ്മണ്ണൂര്‍(Boby Chemmanur) ഇത്തവണയും പതിവ് തെറ്റിച്ചില്ല. തൃശൂര്‍ പൂരം(Thrissur Pooram) കാണാനെത്തിയത് മറ്റൊരു വ്യത്യസ്തമായ ലുക്കിലായിരുന്നു. മേക്കോവര്‍ എന്നൊന്നും പറഞ്ഞാല്‍ പോര, അതുക്കും മേലെ. യോയോ ഷര്‍ട്ടും നീല ജീന്‍സും കറുത്ത ഷൂസും അണിഞ്ഞാണ് അദ്ദേഹമെത്തിയത്. പോരാത്തത്തിന് കയ്യിലൊരു കാലന്‍ കുടയും, മുഖത്തു താടിയും ഒരു ചെറു കൊമ്പന്‍ മീശയും. പിന്നെ കൂളിങ് ഗ്ലാസും. നീളന്‍ മുടി പിന്നില്‍ കെട്ടിയിട്ടിരിക്കുന്നു. ഏതു പൂരത്തിരക്കിലും ആരും ഒന്നു ശ്രദ്ധിക്കും.
പൂരവും ആള്‍ക്കൂട്ടവും കണ്ട് ആസ്വദിച്ചു നീങ്ങുന്ന ബോച്ചെയാണ് വിഡിയോയില്‍ കാണാനാകുക. വാച്ച് കടയില്‍ കയറി, വാച്ച് കയ്യിലെടുത്ത് വെറുതെയൊന്നു നോക്കി, പലഹാരക്കടയിലെത്തി തേന്‍ മിഠായിയുടെ പാക്കറ്റെടുത്ത് നോക്കി, അവിടെത്തന്നെ വച്ചു. റിംങ് സ്റ്റാളിലെത്തി വളയമെറിഞ്ഞ് ഭാഗ്യം പരീക്ഷിച്ചു. ഇതിനിടെ ദാഹം അകറ്റാന്‍ ഒരു കുലുക്കി സര്‍ബത്ത് നുണഞ്ഞു. പിന്നെ മരണക്കിണറിലെ പ്രകടനം കാണാന്‍ പോയി. ബൈക്കില്‍ ചീറിപ്പായുന്നവരെ പ്രോത്സാഹിപ്പിച്ചു, പണം നല്‍കി.
ഇതിനിടെ ബോച്ചെയെ ചിലര്‍ തിരിച്ചറിഞ്ഞ് അടുത്തെത്തി. താടി കണ്ടാല്‍ അറിഞ്ഞൂടെ വെപ്പാണെന്ന് ഒരാള്‍ ചോദിച്ചു. പ്രതികരണം ഒരു ചിരിയിലൊതുക്കി ഷേക്ക് ഹാന്‍ഡ് നല്‍കി ബോച്ചെ കാലന്‍ കുടയും വീശി തിടുക്കത്തില്‍ നടന്നു നീങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.