കന്നട നടിയും മോഡലുമായ ചേതന രാജ് ( chethana Raj ) മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.കൊഴുപ്പ് കുറയ്‌ക്കാനുള്ള സർജറിക്ക് പിന്നാലെയാണ് അന്ത്യം. സർജറി നടത്തിയ കോസ്‌മറ്റിക് ക്ലിനികിനെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്‌ചയാണ് ചേതനയെ കോസ്‌മറ്റിക് ക്ലിനികിൽനിന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറിയുടെ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
സർജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു. ജീവൻ രക്ഷിക്കാൻ കോസ്‌മെറ്റിക് ക്ലിനികിലെ ഡോക്‌ടർമാർ ശ്രമിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല. തുടർന്നാണ് ഖാദെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Pallavi : നടി പല്ലവി ഫ്ളാറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമാണെന്ന് കുടുംബം
ബംഗാളി ടെലിവിഷന്‍ നടി പല്ലവി ഡേ കൊല്‍ക്കത്തലയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പല്ലവിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ നടിയുടെ കുടുംബം കൊലപാതകമാണെന്ന് സംശയിക്കുന്നതായി വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഗര്‍ഫയിലെ ഫ്ളാറ്റില്‍ ഞായറാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ആമി സിറാജെര്‍ ബീഗം’ എന്ന ബംഗാളി ഷോയിലാണ് പല്ലവി ആദ്യമായി അഭിനയിച്ചത്.
ആണ്‍സുഹൃത്തിനൊപ്പം പല്ലവി ഒന്നിച്ചു താമസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കണ്ടെത്തിയ ഉടന്‍ നടിയെ ബാംഗൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.