Pinarayi Vijayan : ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

നവകേരളമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍  പൊതുജനാരോഗ്യമേഖലയ്ക്ക് നിര്‍ണായക പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( CM Pinarayi Vijayan ). ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

എല്ലാവര്‍ക്കും താങ്ങാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണം എന്നിവയാണ് ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികള്‍. പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തോടെ കാന്‍സര്‍ സെന്ററുകളുടേയും ആശുപത്രികളുടെയും സഹകരണത്തോടെയാണ് കാന്‍സര്‍ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നത്.

ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി. നവകേരളമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍  പൊതുജനാരോഗ്യമേഖയ്ക്ക് നിര്‍ണായക പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി, അർബുദനിയന്ത്രണ പദ്ധതി എന്നിവയാണ്‌ മറ്റ്‌ സുപ്രധാന പദ്ധതികൾ. ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകാനുള്ള പദ്ധതിയാണ്‌ പോപ്പുലേഷൻ ബേസ്ഡ് സ്‌ക്രീനിങ് അഥവാ വാർഷിക ആരോഗ്യ പരിശോധന.  30ന്‌ മുകളിലുള്ള എല്ലാവരുടെയും ജിവിതശൈലീ രോഗങ്ങൾ, അതിലേക്ക് നയിക്കുന്ന കാരണങ്ങൾ തുടങ്ങിയ വിവരങ്ങൾ ആശാ പ്രവർത്തകർ ശേഖരിക്കും.

അർബുദ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരംഭിക്കുന്നതാണ്‌ അർബുദനിയന്ത്രണ പദ്ധതി. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ അർബുദ സെന്ററുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്‌. പദ്ധതികൾ ആരോഗ്യമേഖലയ്ക്ക് കരുത്താകുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ വ്യക്തമാക്കി .

ഏകാരോഗ്യ 
സമീപനം

പരിസ്ഥിതി–-മൃഗാരോഗ്യം–-മനുഷ്യാരോഗ്യം എന്നിവയുടെ സംയുക്ത പ്രവർത്തനംവഴി സമ്പൂർണ ആരോഗ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സമീപനമാണ്‌ ഏകാരോഗ്യം. രാജ്യത്ത്‌ ആദ്യമായി കേരളത്തിലാണ്‌ ഏകാരോഗ്യ പദ്ധതി നടപ്പാക്കുന്നത്‌. മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യം പരിസ്ഥിതിയുമായി അടുത്ത്‌ ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവോടെയുള്ള സമീപനമാണിത്‌.

ജന്തുജന്യ രോഗങ്ങൾക്ക് കാരണമാകുന്ന അസാധാരണമായ സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തേ കണ്ടെത്തൽ, ആവശ്യകത അനുസരിച്ച്‌ പങ്കാളിത്ത ഇടപെടൽ എന്നിവയാണ് പ്രധാന ലക്ഷ്യം. ഘട്ടംഘട്ടമായി എല്ലാ ജില്ലയിലും ഏകാരോഗ്യ പദ്ധതി നടപ്പാക്കും. നിപാ, കോവിഡ്‌ രോഗങ്ങളുടെ സാഹചര്യത്തിലാണ്‌ ഏകാരോഗ്യ പദ്ധതി ശക്തമാക്കാൻ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News