എന്റെ തൊഴിൽ എന്റെ അഭിമാനം ‌സർവ്വേയിൽ രജിസ്റ്റർ ചെയ്തത്‌ 45,94,543പേർ

നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍വേയിൽ രജിസ്റ്റർ ചെയ്തത്‌ 45,94,543 തൊഴിലന്വേഷകർ. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്‌.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ, എറണാകുളം ജില്ലയിലെ സർവ്വേ പിന്നീട്‌ നടക്കും. 18നും 59നും ഇടയില്‍ പ്രായമുള്ള തൊഴില്‍ അന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളണ്ടിയര്‍മാര്‍ വീടുകളിലെത്തി ശേഖരിച്ചത്.

സർവ്വേയുടെ തുടർച്ചയായി തൊഴിൽ നൽകുന്നതിനുള്ള നടപടിയും ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ- എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തൊഴിൽ നൽകുന്ന പ്രക്രീയയിലും കുടുംബശ്രീ നിർണ്ണായക പങ്ക്‌ വഹിക്കും. തൊഴിലന്വേഷകരുടെ കൗൺസിലിംഗിന്‌ കുടുംബശ്രീ സഹകരണത്തോടെ ഷീ കോച്ച്സ്‌ സംവിധാനം നടപ്പാക്കും.

കൂടുതൽ സ്ത്രീകൾ

രജിസ്റ്റർ ചെയ്തവരിൽ 58%വും സ്ത്രീകളാണ്‌, 26,82,949 പേർ. കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തത്‌ മലപ്പുറത്താണ്‌, 5,66,480 പേർ. കുറവ്‌ വയനാട് ജില്ലയിൽ 1,43,717.‌. 72,892 എന്യൂമറേറ്റർമാർ 68,43,742 വീടുകൾ സന്ദർശിച്ചാണ്‌ വിവരം ശേഖരിച്ചത്‌. തൊഴിൽ തേടുന്നവരിൽ 5,30,363 പേർ 20 വയസിന്‌ താഴെയുള്ളവരാണ്‌.

21നും 30 നും ഇടയിൽ പ്രായമുള്ള 25,11,278 പേരും, 31നും 40നു ഇടയിൽ പ്രായമുള്ള 10,78,605 പേരും, 41നും 50നും ഇടയിൽ പ്രായമുള്ള 3,69,093 പേരും, 51നും 56നും ഇടയിൽ പ്രായമുള്ള 90,900 പേരും, 56ന്‌ മുകളിൽ പ്രായമുള്ള 14,304 പേരും രജിസ്റ്റർ ചെയ്തു. സർവ്വേയിൽ രജിസ്റ്റർ ചെയ്തവരിൽ ഐടിഐ വിദ്യാഭ്യാസമുള്ളവർ 2,46,998 പേരാണ്‌, ഡിപ്ലോമയുള്ളവർ 3,60,279. ബിരുദ ധാരികൾ 14,05,019 പേരും ബിരുദാനന്തര ബിരുദമുള്ള 4,59,459 പേരും രജിസ്റ്റർ ചെയ്തു.

പ്ലസ്‌ ടു യോഗ്യതയുള്ള 21,22,790 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ഏതെങ്കിലും വീടുകൾ സർവ്വേയിൽ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടെങ്കിൽ, വാർഡ്‌ അംഗത്തെയും എഡിഎസ്‌- സിഡിഎസ്‌ ഭാരവാഹികളെയും ബന്ധപ്പെടണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കെ ഡിസ്ക്‌ ഹെൽപ്പ്‌ ലൈനായ 04712737881 എന്ന നമ്പറിലും ബന്ധപ്പെടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News