കേരളത്തിന്റെ റെയില്‍വേ വികസനം മുരടിച്ചിരിക്കുകയാണെന്നും പുതിയ റെയില്‍വേ ലൈനുകള്‍ കേന്ദ്രം കേരളത്തിന് അനുവദിക്കുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലുമായി ബന്ധപ്പെട്ട് ഭൂമി നഷ്‌ടപ്പെടുന്നവരടെ കൂടെ സര്‍ക്കാരുണ്ടാകുമെന്നും വീട് നഷ്‌ടപ്പെടുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി. പികെഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയില്‍ വന്നാല്‍ കേരളം വികസിത സംസ്ഥാനമായി മാറും. എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിക്കും. അതിനാല്‍ ഇത് തടയുക എന്ന ഉദ്ദേശത്തോടെ വിമോചന സമരം എന്ന രീതിയില്‍ സമരം സംഘടിപ്പിക്കാന്‍ എതിരാളികള്‍ രംഗത്തിറങ്ങി.എന്നാല്‍, കെ റെയിലുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോകും, അത് യാഥാര്‍ഥ്യമാകും-കോടിയേരി വ്യക്തമാക്കി.
കല്ലിടുന്നിടത്ത് പ്രശ്‌നമുണ്ടായാല്‍ കല്ലിടാതെയും പദ്ധതി നടപ്പിലാക്കാമെന്നും കോടിയേരി പറഞ്ഞു. ജനവുമായി യുദ്ധം ചെയ്‌ത് പദ്ധതി കൊണ്ടുവരാനല്ല ശ്രമിക്കുന്നത്. അവരുമായി സഹകരിക്കാനാണ്. ഭൂമിയും വീടും വിട്ടുകൊടുക്കുന്നര്‍ക്ക് ഇന്നവര്‍ താമസിക്കുന്നതിനേക്കാള്‍ നല്ല നിലയില്‍ താമസിക്കാനുള്ള സൗകര്യം ചെയ്‌ത് കൊടുക്കും.
എന്നാല്‍, പ്രശ്‌നം യുഡിഎഫിനും ബിജെപിക്കുമാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വികസനമേ ഇല്ല എന്ന് വരുത്തണം.ജനം നല്‍കിയ പിന്തുണക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനുണ്ട്. അതിന് പിന്നില്‍ ബഹുജനം അണിനിരക്കണം- കോടിയേരി പ്രസംഗത്തില്‍ പറഞ്ഞു
ആധുനിക വിദ്യഭ്യാസം വളരെ കുറച്ച് പേര്‍ക്കുമാത്രമാണിപ്പോള്‍ ലഭിക്കുന്നത്. ആദിവാസി കുടിലുകളിലടക്കം മികച്ച വിദ്യാഭ്യാസം ലഭിമാക്കണം. ഇതിന് വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ എസ് സി- എസ്‌ടി വകുപ്പ് വളരെ അധികം മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.അത് ഒരു പടികൂടി ഉയര്‍ത്തണം
ബിജെപിയ്ക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും കോടിയേരി പരിഹസിച്ചു. സാധാരണക്കാര്‍ക്കുള്ള ആശ്വാസ നടപടികള്‍ കേന്ദ്രം വേണ്ടെന്ന് വയക്കുന്നു. ബിജെപിയ്ക്ക് ബദല്‍ ഇടതുപക്ഷമാണ്. കോവിഡ് കാലത്ത് മൃഗങ്ങളെയടക്കം സര്‍ക്കാര്‍ സംരക്ഷിച്ചു. ആനകള്‍ക്കും കുരങ്ങന്‍മാര്‍ക്കും ഭക്ഷണം നല്‍കി. അവര്‍ക്കൊക്കെ വോട്ടുണ്ടോ എന്ന് നോക്കീട്ടല്ല സര്‍ക്കാര്‍ ഇത് ചെയ്‌തതെന്നും കോടിയേരി വ്യക്തമാക്കി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.