ഗ്യാൻവാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയത് എവിടെ? ചോദ്യവുമായി സുപ്രീം കോടതി

ഗ്യാൻവാപി മസ്ജിദ് സർവേ നടത്തിയ അഡ്വക്കേറ്റ് കമ്മീഷണർ അജയ് മിശ്രയെ ഒഴിവാക്കി വാരാണസി കോടതി. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസവും അനുവദിച്ചു. അതേ സമയം ശിവലിംഗം കണ്ടെത്തിയത് എവിടെന്നും മജിസ്ട്രേറ്റ് പോലും കണ്ടിട്ടില്ലെന്നും സുപ്രീം കോടതിയുടെ ചോദ്യം.

ശിവലിംഗം ആരെങ്കിലും തകർത്താൻ എന്തുചെയ്യുമെന്ന് സോളിസിറ്റർ ജനറൽ ചോദിച്ചു. സുരക്ഷ ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകാം എന്നും കോടതി പറഞ്ഞു. ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കാനും നമാസ് ചെയ്യാനടത്തുന്നവരെ തടയരുതെന്നും നിർദേശം നൽകി.

സർവേക്കെതിരെ സമർപ്പിച്ച ഹർജിയിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്ട്രേറ്റ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു.  ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണം. എങ്കിലും മസ്ജിദിലേക്കുള്ള പ്രവർത്തനം തടസപ്പെടുത്തരുതെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്.  പ്രാദേശിക കോടതി ഉത്തരവിട്ട വീഡിയോഗ്രഫി സർവേയ്‌ക്കെതിരെ അഞ്ജുമാൻ ഇൻതിസാമിയ്യ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമർപ്പിച്ച ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.

1991ലെ ആരാധനാലയ നിയമങ്ങൾക്ക് എതിരാണ് സർവേ എന്നാണ് കമ്മിറ്റി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനാ പ്രസിഡന്‍റും ഹര്‍ജി സമർപ്പിച്ചിരുന്നു.

ഇന്നലെയാണ് മസ്ജിദിൽ സർവേ ആരംഭിച്ചത്. ഇരുകക്ഷികൾ, അവരുടെ അഭിഭാഷകർ, മൂന്ന് കോടതി കമ്മിഷണർമാർ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണി വരെയായിരുന്നു സർവേ. സർക്കാർ പ്രതിനിധികളും പൊലീസ് കമ്മിഷണറും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും സ്ഥലത്തുണ്ടായിരുന്നു.

സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വരാണസി കോടതി നിയോഗിച്ച കമ്മിഷൻ രണ്ടു ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മസ്ജിദിലെ അംഗശുദ്ധിയെടുക്കുന്ന സ്ഥലത്തു നിന്ന് (ഹൗള്) ശിവലംഗം കണ്ടെത്തി എന്ന അവകാശവാദത്തെ തുടർന്നാണ് സ്ഥലം ജില്ലാ ഭരണകൂടം സീല്‍ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News