KSRTC : കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന ഉല്ലാസയാത്രകള്‍

കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മെയ് 21, 26 തീയതികളില്‍ വാഗമണ്‍ വഴി മൂന്നാറിലേക്ക് പോകാം. 21ന് രാവിലെ 05.10 നു ആരംഭിക്കുന്ന വിനോദയാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, എലപ്പാറ, വഴി വാഗമണ്ണിലേക്ക്.

വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി – ചെറുതോണി ഡാമുകളിലേക്കും തുടര്‍ന്ന് കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍വഴി ആദ്യ ദിനം മൂന്നാറില്‍ യാത്ര അവസാനിക്കും.

അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഷൂട്ടിംഗ് പോയ്ന്റ്‌സ്, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകുന്നേരം ആറു മണിക്ക് മൂന്നാറില്‍ എത്തും.

രാത്രി ഏഴു മണിക്ക് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി മേയ് 23ന് പുലര്‍ച്ചെ രണ്ടു മണിക്ക് തിരികെ കൊല്ലത്ത് എത്തും. 26നും സമാന യാത്രയ്ക്ക് അവസരമുണ്ട്.

മൂന്നാര്‍ ഡിപോയില്‍ ബസ്സിനുള്ളില്‍ സ്ലീപ്പര്‍ സൗകര്യമുണ്ടാകും. ഭക്ഷണവും സന്ദര്‍ശന സ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ 1150 രൂപയാണ് യാത്രാച്ചിലവ്. ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. ഫോണ്‍- 8921950903, 9496675635.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News