P chidambaram : പി ചിദംബരത്തിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ( P chidambaram ) വസതികളിലും ഓഫീസിലും സിബിഐ റെയ്ഡ് ( CBI Raid ). മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട പണം ഇടപാട് കേസിലാണ് പരിശോധന . അതേസമയം അടിക്കടി ഉള്ള ഇഡി പരിശോധനയെ എതിർത്തു കോൺഗ്രസ്‌ രംഗത്തെത്തി.

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയത് . മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് . ചെന്നൈയിലേയും ദില്ലിയിലും ഉൾപ്പെട 9 സ്ഥാലങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്.

2010 – 2014 കാലഘട്ടത്തിൽ വിദേശ പണ ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

എന്നാൽ പരിശോധനയെ പരിഹസിച്ചു കാർത്തി ചിദംബരം രംഗത്ത് എത്തി. തനിക്കു എതിരെ ഇത് എത്രമത്തെ പരിശോധന ആണെന്നും. ഇത് റെക്കോർഡ് ആണെന്നു ആണ് കാർത്തി പ്രതികരിച്ചത് .

അതെ സമയം സിബിഐ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പി ചിദംബരം അറിയിച്ചു. അന്വേഷണ സംഘം കാണിച്ച എഫ്‌ ഐ ആറിൽ താൻ പ്രതി സ്ഥാനത്തില്ലെന്നും വസതിയിൽ നിന്നും ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നമാണ് ചിദംബരം ട്വീറ്റ് ചെയ്തതു .

പി ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎൻഎക്‌സ് മീഡിയയ്ക്ക് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡ് അനുമതി നൽകിയതുൾപ്പെടെ നിരവധി കേസുകളിൽ കാർത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

2019ല്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ സിബിഐ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് അതു വല്യ പ്രതിഷേദങ്ങക്ക് വഴി വച്ചിരുന്നു .സിബിഐ നടപടി രാഷ്ട്രീയ അധപതനമെന്ന ആണ് കോണ്‍ഗ്രസ് പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here