Pinarayi vijayan : മുഖ്യമന്ത്രിക്കെതിരായ കെ സുധാകരൻ്റെ അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എൽ ഡി എഫ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ( Pinarayi Vijayan ) കെ സുധാകരൻ്റെ ( k sUDHAKARAN ) അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എൽ ഡി എഫ് (ldf ). പ്രതികരണം നെറികെട്ടതെന്ന് സി പി ഐ (എം) ( cpim )സംസ്ഥാന സെക്രട്ടേറിയറ്റ്. സുധാകരൻ മാപ്പ് പറയണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. സുധാകരൻ്റെ പ്രതികരണം അപലപനീയമെന്ന് എൽ ഡി എഫ് കൺവീനർ  ഇ പി ജയരാജൻ പറഞ്ഞു.

സുധാകരനെതിരെ തൃക്കാക്കരയിൽ ബൂത്ത് കേന്ദ്രങ്ങളിൽ LDF പ്രതിഷേധം സംഘടിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ അധിക്ഷേപത്തിനെതിരെ ശക്തരായ പ്രതിഷേധമാണ് ഉയരുന്നത്.   നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

സമനില നഷ്‌ട്ടപ്പെട്ട കെ.പി.സി.സി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ്‌  പുറത്തുവന്നിരിക്കുന്നത്‌. ചിന്തന്‍ശിബറിന്‌ ശേഷമുള്ള ഈ പ്രസ്‌താവന കോണ്‍ഗ്രസ്സിന്റെ മാറുന്ന മുഖമാണോ എന്നും  പ്രസ്‌താവനയില്‍ ചോദിച്ചു. സംസ്ക്കാര ശൂന്യമായ വാക്ക്, കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണ്.

സുധാകരനെതിരെ നടപടി എടുക്കാൻ എ ഐ സി സി നേതൃത്വം തയ്യാറാവണമെന്ന് LDF കൺവീനർ  ഇ പി ജയരാജൻ പറഞ്ഞു. വർധിച്ചു വരുന്ന LDF ൻ്റെ വിജയ സാധ്യത കോൺഗ്രന് നേതാക്കളുടെ സമനില തെറ്റിച്ചു.  പ്രധാനമന്ത്രിക്കെതിരെ നീചൻ എന്ന പദം ഉപയോഗിച്ച മണിശങ്കർ അയ്യരെ കോൺഗ്രസ് പുറത്താക്കിയ കാര്യവും  ഇ പി ജയരാജൻ ഓർമിപ്പിച്ചു.

Pinarayi Vijayan : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെ ( Pinarayi Vijayan )  അധിക്ഷേപിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്ന് കെ സുധാകരൻ ആക്ഷേപിച്ചു.

അയാളെ നിയന്ത്രിക്കാൻ ആരുമില്ല എന്നായിരുന്നു സുധാകരൻ്റെ മറ്റൊരു പരാമർശം. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി അധ്യക്ഷനെതിരെ പ്രതിഷേധം ശക്തമായി.

മുഖ്യമന്ത്രിയെക്കുറിച്ച് കെ പി സി സി അധ്യക്ഷൻ പറഞ്ഞ വാക്കുകളാണ് കേട്ടത്. മുഖ്യമന്ത്രിക്ക് ഹാലിളകിയെന്നും ചങ്ങലയിൽ നിന്നും പൊട്ടിയ നായയെ പ്പോലെയാണ് പിണറായി വിജയൻ എന്നുമാണ് പരാമർശം. ചങ്ങലയിൽ നിന്നും പൊട്ടിയ പട്ടി എങ്ങനെയാണ് അതു പോലെ നടക്കുകയല്ലേ മുഖ്യമന്ത്രി.

അയാളെ നിയന്ത്രിക്കാനും പറഞ്ഞു മനസ്സിലാക്കാനും ആരുമില്ല. തേരാ പാരാ നടക്കുകയാണ്, എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്   കെ പി സി സി അധ്യക്ഷനിൽ നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്.

സംപ്രേഷണം ചെയ്യുമെന്നും , പൊതു സമൂഹത്തിൽ നിന്നും വിമർശനം ഉയരുമെന്നും അറിഞ്ഞു കൊണ്ട് തന്നെയാണ് കെ സുധാകരൻ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് വ്യക്തം. ഏതായാലും കടുത്ത എതിർപ്പ് കെ സുധാകരനെതിരെ ഉയർന്നു കഴിഞ്ഞു.

ഇതിന് മുമ്പും കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന്‌ പറഞ്ഞാണ്‌ പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കു‌നേരെ തിരിഞ്ഞത്‌.

‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക്‌ അഭിമാനമാണോ അത്‌. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെയായിരുന്നു സുധാകരന്‍റെ അധിക്ഷേപം.

പിണറായി ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞ് ഇതന് മുന്‍പും സുധാകരന്‍ അധിക്ഷേപം നടത്തിയിട്ടുണ്ട്. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എന്നാണ് സുധാകരൻ അധിക്ഷേപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News