K Rajan : മലയോര – ആദിവാസി മേഖലയിലുള്ളവർക്ക് ഒരു വർഷത്തിനുള്ളിൽ പട്ടയം: മന്ത്രി കെ രാജൻ

2022- 23 സാമ്പത്തിക വർഷത്തിൽ മലയോര – ആദിവാസി മേഖലയിലെ ജനങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. ഒരു പ്രത്യേക മിഷൻ ആയി പരിഗണിച്ച് വളരെ പെട്ടെന്ന് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് താലൂക്ക്തല പട്ടയ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി റവന്യൂ വകുപ്പിൽ 200 പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നെടുമങ്ങാട് താലൂക്കിൽ പട്ടയങ്ങൾ വിതരണം ചെയ്തത്. ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടയം നൽകുന്നത് നെടുമങ്ങാട് താലൂക്കിലാണ്.

301 പട്ടയങ്ങളാണ് താലൂക്കിൽ വിതരണം ചെയ്തത്. നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ നെടുമങ്ങാട് മണ്ഡലത്തിലെ പട്ടയ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അടൂർ പ്രകാശ് എം. പി, ഡി.കെ.മുരളി എം.എൽ.എ തുടങ്ങിയവർ വിശിഷ്ടാതിഥികളായ ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ, നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി.എസ്.ശ്രീജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News