Well: കള്ളൻ കിണറ്റിൽ; രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

മോഷണ ശ്രമത്തിനിടെ കിണറ്റിൽ(well) വീണ കള്ളനെ രക്ഷിച്ച് ഫയർഫോഴ്‌സ്. മാതമംഗലത്താണ് മോഷണ ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണത്. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി കവർച്ചാകേസുകളിൽ പ്രതിയായ മുയ്യം സ്വദേശി ഷെമീറാണ് കിണറ്റിൽ വീണത്. കണ്ണൂര്‍ എരമം- കുറ്റൂര്‍ പഞ്ചായത്തിലെ തുമ്പത്തടത്താണ് സംഭവം. അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയോടെ മോഷണത്തിനെത്തിയ ഷമീർ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.

മുറ്റത്തെ കിണറിന്‍റെ ആള്‍മറയില്‍ ചവിട്ടി വീടിന് മുകളിൽ കയറാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിവിട്ട് കിണറ്റിലേക്ക് പതിച്ചത്. കിണറ്റില്‍നിന്ന് നിലവിളി ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.

പിന്നാലെ പൊലീസുമെത്തി ഷമീറിനെ കരക്കെത്തിച്ചു. ഇതോടെയാണ് ഏറെകാലമായി തേടി നടന്ന മോഷ്ടാവാണ് പിടിയിലായതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News