Arrest: മലയാളി ബൈക്ക് റേസിങ്ങ് താരത്തിന്റെ കൊലപാതകം; ഭാര്യ അറസ്റ്റിൽ

മലയാളി ബൈക്ക് റേസിങ്ങ് താരത്തിന്റെ കൊലപാതകത്തിൽ നാല് വർഷത്തിന് ശേഷം ഭാര്യ അറസ്റ്റിൽ(arrest). രാജസ്ഥാനിലെ ജയ്സാൽമീറിൽ കണ്ണൂർ ന്യൂ മാഹി സ്വദേശിയായ അഷ്ബാഖ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ സുമേറ പർവേസിനെ ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. ആദ്യം അപകടമരണമെന്ന് കരുതിയിരുന്ന സംഭവമാണ് പിന്നീട് കൊലപാതകമെന്ന് തെളിഞ്ഞത്.

2018 ഓഗസ്റ്റ് 16 നാണ് ജയ്സാൽമീറിൽ പരിശീലനത്തിനിടെ അഷ്ബാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ സുമേറയ്ക്കും റേസിങ്ങ് ടീമിലുള്ള തൃശൂർ സ്വദേശി അബ്ദുൾ സാബിഖ്,കർണ്ണാടക സ്വദേശികളായ സഞ്ജയ്,ബിശ്വാസ് നീരജ് തുടങ്ങിയവർക്കൊപ്പമാണ് അഷ്ബാഖ് ജയ്സാൽമീറിൽ എത്തിയത്. കൊല്ലപ്പെടുന്നതിന് തലേദിവസം എല്ലാവരുമൊരുമിച്ച് റേസിങ്ങ് ട്രാക്ക് കാണാൻ പോയി. മറ്റുള്ളവർ മടങ്ങിയെത്തിയെങ്കിലും അഷ്ബാഖ് തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിജനമായ സ്ഥലത്ത് അപകടം പറ്റി കിടന്നതിനാലുള്ള നിർജലീകരണം മൂലമുള്ള മരണം എന്നായിരുന്നു പൊലീസ് നിഗമനം. അഷ്ബാഖിന്റെ മാതാവ് സുബൈദയും സഹോദരൻ അർഷാദും മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയതാണ് കേസിൽ വഴിത്തിരിവായത്.

മൃതദേഹം ധൃതിയിൽ ജയ്സാൽമീറിൽ തന്നെ സംസ്കരിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കൊലപാതകമെന്ന സംശയത്തിലേക്ക് നയിച്ചത്. ഭാര്യ സുമേറയും സുഹൃത്തുക്കളും ചേർന്ന് ഗൂഢാലോചന നടത്തിയാണ് കൊല നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഒളിവിൽ പോയ സുമേറയെ നാല് വർഷങ്ങൾക്ക് ശേഷമാണ് ബാംഗളൂരു ആർ ടി നഗറിൽ നിന്നും രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതികളായ സഞ്ജയ്,ബിശ്വാസ് എന്നിവർ കഴിഞ്ഞ സെപ്റ്റംബറിൽ പിടിയിലായിരുന്നു. ഒളിവിൽ പോയ തൃശൂർ സ്വദേശി അബ്ദുൾ സാബിഖാണ് ഇനി പിടിയിലാകാനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News