
ബോഡി ഷെയിമിങ്ങ്(body shaming) നടത്തിയതിന് പന്ത്രണ്ടാം ക്ലാസുകാരന്‍ സഹപാഠിയെ കുത്തിക്കൊന്നു. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടികളെപ്പോലെയെന്ന് പറഞ്ഞ് സഹപാഠി പരിഹസിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു.
കളിയാക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ബോഡി ഷെയിമിങ്ങ് തുടര്‍ന്നതാണ് വൈരാഗ്യത്തിന് കാരണമായത്. പാര്‍ട്ടിക്കെന്ന് പറഞ്ഞ് കൂട്ടുകാരനെ ക്ഷണിച്ച ശേഷം സ്കൂളിനു സമീപം, ഹൈവേയില്‍വെച്ചാണ് കുത്തിക്കൊന്നത്.
അരിവാളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here