മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് തൃക്കാക്കരയിലെ എൽഡിഎഫ്(ldf) സ്ഥാനാർഥി ഡോ. ജോ ജോസഫ്.
കെ സുധാകരൻ അധിക്ഷേപിച്ചത് നാം ഓരോരുത്തരേയുമാണെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. തൃക്കാക്കരക്കാർ വികസനവും പോസിറ്റീവ് രാഷ്ട്രീയവുമാണ് ആഗ്രഹിക്കുന്നത്. സുധാകരൻ മുന്നോട്ട് വക്കുന്നത് പോസിറ്റീവ് രാഷ്ട്രീയമാണോ എന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ ജനങ്ങൾ മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം; സുധാകരന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകും: എം സ്വരാജ്
തൃക്കാക്കരയിൽ(thrikkakkara) എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ വാഹന പര്യടനം ഇന്നും തുടരും. ഊഷ്മളോജ്ജ്വലമായ സ്വീകരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്. പൊതുപര്യടനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് തൃക്കാക്കര ജഡ്ജ് മുക്കിൽ നിന്നാണ് ആരംഭിക്കുക.
കൂടാതെ എംപിമാരും മന്ത്രിമാരും എം എൽ എ മാരും ഡോ.ജോ ജോസഫിനായി പ്രചരണത്തിനിറങ്ങും . എംപിമാരായ ജോൺ ബ്രിട്ടാസ് ,എ എ റഹിം, എ എം ആരിഫ്, മന്ത്രിമാരായ കെ രാധാകൃഷ്ണൻ , കെ രാജൻ, ജി ആർ അനിൽ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ മണ്ഡലത്തിൽ സജീവമാകും.
യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനായി ഉമ്മൻചാണ്ടി, വി ഡി സതീശൻ, എംപിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് അടക്കമുള്ളവർ പ്രചരണത്തിനിറങ്ങും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.