സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ 18 ഇടങ്ങളിൽ എൽഡിഎഫ് (ldf) ലീഡ് തുടരുന്നു. ആദ്യ ഫല സൂചന പുറത്തുവരുമ്പോൾ LDF ന് അനൂകൂലമാണ്. തൃക്കൂർ ആലേങ്ങാട് ഒൻപതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം.
285 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ തോമസ് വിജയിച്ചത്. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് കോൺഗ്രസ് അംഗം രാജിവെച്ചതിനെ തുടന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം അതിയന്നൂരിലെ കണ്ണവിളയിൽ LDF നേടി എൻ. വിജയകുമാർ വിജയിച്ചു. നവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി H സവാദ് 22 വോട്ടിന് വിജയിച്ചു.
പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കുറുമാത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ വി രമ്യ 645 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here