LDF: മുഴപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി

മുഴപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം വാർഡിൽ എൽഡിഎഫ്(ldf) സീറ്റ് നിലനിർത്തി. സിപിഐ എമിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്‌ 457 വോട്ടും യു ഡി എഫിന്‌ 420വോട്ടും കിട്ടി.

മുഴപ്പിലങ്ങാട് ഈസ്റ്റ് എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. നിലവിലുണ്ടായിരുന്ന എല്‍ഡിഎഫ് മെമ്പർ രാജമണി രാജിവച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.

പി പി ബിന്ദു (യുഡിഎഫ്‌), സി രൂപ (ബിജെപി) എന്നിവരായിരുന്നു മറ്റുസ്ഥാനാർഥികൾ. മാങ്ങാട്ടിടം പഞ്ചായത്ത്‌ അഞ്ചാം വാർഡായ നീർവേലിയിൽ ബിജെപിയിലെ ഷിജു ഒറോക്കണ്ടി ബിജെപി വിജയിച്ചു. ബിജെപിയിലെ സി കെ ഷീനയുടെ നിര്യാണത്തെതുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കേളോത്ത് സുരേഷ് കുമാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. എം പി മമ്മൂട്ടി (യുഡിഎഫ്), ആഷിർ നന്നോറ (എസ്ഡിപിഐ) എന്നിവരായിരുന്നു മറ്റുസ്ഥാനാർഥികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News