LDF: ബിജെപിയില്‍ നിന്ന് പല്ലശ്ശന തിരിച്ചുപിടിച്ച് സിപിഐഎമ്മിന്റെ കെ മണികണ്ഠന്‍

പാലക്കാട് (palakkad) പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാര്‍ഡ് കൂടല്ലുര്‍ ബിജെപിയില്‍ നിന്ന് സിപിഐഎമ്മിന്റെ കെ മണികണ്ഠന്‍ തിരിച്ചുപിടിച്ചു. ചെര്‍പ്പുളശേരി നഗരസഭ 23 -ാം വാര്‍ഡ് കോട്ടക്കുന്നില്‍ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐഎമ്മിന്റെ ബിജീഷ് കണ്ണന്‍ വിജയിച്ചത്.

കോട്ടക്കുന്നില്‍ ആകെ 793 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ ബിജീഷ് കണ്ണന് 587 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 168 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 38 വോട്ടുമാണ് കിട്ടിയത്. കൂടല്ലൂര്‍ വാര്‍ഡില്‍ 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

114 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. അതില്‍ കെ മണികണ്ഠന് 559 വോട്ടും ബിജെപിക്ക് 494 വോട്ടും യുഡിഎഫിന് 61 വോട്ടുമാണ് കിട്ടിയത്. ഇതോടെ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here