Hair Tips : കോട്ടണ്‍ തലയണ കവര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…സൂക്ഷിച്ചില്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും

ഇന്ന് നമ്മള്‍ നേരിടുന്ന എറ്റവും വലിയ ഒരു വെല്ലുവിളിയാണ് മുടി കൊഴിച്ചില്‍. മുടി തഴച്ചു വളരാന്‍ നിങ്ങള്‍ തന്നെ സ്വയം വിചാരിച്ചാല്‍ മതി. എന്നും കുറച്ച് കാര്യങ്ങള്‍ ശീലിച്ചാല്‍ ആരോഗ്യവും കരുത്തുമുള്ള മുടി നിങ്ങള്‍ക്ക് ലഭിക്കും.

മുടി വളരണമെന്ന് ആഗ്രഹിക്കുന്നവര്‍ കോട്ടണ്‍ തലയിണക്കവര്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. സില്‍ക് കൂടുതല്‍ മൃദുവായതിനാല്‍ ഉരസി പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കും.

മിക്കവരും കുളി കഴിഞ്ഞാൽ ചെറുതായൊന്നു തുവർത്തിയതിനു ശേഷം ടവൽ വച്ചു മുടി െപാതിഞ്ഞു വയ്ക്കുന്നവരാണ്. മുടി നനഞ്ഞിരിക്കുമ്പോൾ ഇത്തരത്തിൽ പൊതിഞ്ഞു വയ്ക്കുന്നതു നല്ലതാണ്. കാരണം നനഞ്ഞ മുടി പൊട്ടാനും പിളരാനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ മുടി ഉണങ്ങുന്നതുവരെ ‌ടവൽ കൊണ്ടു പൊതിഞ്ഞിടാം.. ഇതും മുടികൊ‍ഴിച്ചില്‍ കുറയ്ക്കും.

മുടിയെ എത്രയൊക്കെ സംരക്ഷിച്ചിട്ടും കൊഴിച്ചിൽ കുറയുന്നില്ലെങ്കിൽ അതിനു പിന്നിൽ മാനസിക സമ്മര്‍ദ്ദം ആവാം. അമിതമായി സമ്മർദ്ദം ചെലുത്തുന്നത് മുടി െകാഴിച്ചിൽ വർധിപ്പിക്കും. ദിവസവും ആറുമുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. ഇടയ്ക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കുകയോ ഇഷ്ടഗാനം കേൾക്കുകയോ ആവാം.

മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നതു ശീലമാക്കണം. ഇതു മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും. അതേസമയം മുടി കൂടുതൽ വെട്ടാതെയും ഇടവേളകളില്ലാതെ അടിക്കടി വെട്ടുകയോ ചെയ്യരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News